ഐസിസി ടെസ്റ്റ് റാങ്കിംഗ്: മാർനസ് ലബുഷാനേയും പാറ്റ്കമ്മിൻസും രവീന്ദ്രജഡേജയും മുൻനിരക്കാർ ; മൂന്ന് മേഖലയിലെ ആദ്യ പത്തിൽ ഇന്ത്യയുടെ ആറുതാരങ്ങൾ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ്: മാർനസ് ലബുഷാനേയും പാറ്റ്കമ്മിൻസും രവീന്ദ്രജഡേജയും മുൻനിരക്കാർ ; മൂന്ന് മേഖലയിലെ ആദ്യ പത്തിൽ ഇന്ത്യയുടെ ആറുതാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 06:12 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി ഇന്ത്യൻ താരങ്ങൾ. മാർനസ് ലബുഷാനേയും പാറ്റ്കമ്മിൻസും രവീന്ദ്ര ജഡേജയുമാണ് ബാറ്റിംഗിലും ബൗളിംഗിലും ഓൾറൗണ്ടർമാരിലും യഥാക്രമം മുൻനിരക്കാർ. മൂന്ന് മേഖലയിലെ ആദ്യ പത്തിൽ ഇന്ത്യയുടെ ആറുതാരങ്ങൾ സ്ഥാനം നിലനിർത്തി.

രാജ്യങ്ങളുടെ നിലയിൽ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും നാലാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുമാണ്. ന്യൂസിലാന്റാണ് അഞ്ചാം സ്ഥാനത്തുള്ളത്.

ബാറ്റർമാരിൽ ഒന്നാമൻ ഓസീസിന്റെ മാർനസ് ലബുഷാനെയാണ്. പാകിസ്താന്റെ ബാബർ അസം രണ്ടാമതും ഓസീസിന്റെ സ്റ്റീവ് സ്മിത് മൂന്നാമതുമാണ്. ഓസീസിന്റെ തന്നെ ട്രാവിസ് ഹെഡ് നാലാമതും ഇംഗ്ലണ്ടിന്റെ ജോ റൂട്ട് അഞ്ചാമനുമായി. ഒരു സ്ഥാനം പുറകോട്ടായെങ്കിലും ഋഷഭ് പന്താണ് ആദ്യ പത്തിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യൻ താരം. രോഹിത് ശർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതിലേയ്‌ക്ക് കയറി. ഇന്ത്യൻ താരങ്ങളിൽ ശുഭ്മാൻ ഗില്ലും(54) ശ്രേയസ് അയ്യരും(26) നില മെച്ചപ്പെടുത്തിയപ്പോൾ ഏറെ നാൾക്ക് ശേഷം ചേതേശ്വർ പൂജാര(16)യുടെ നിലയും മെച്ചപ്പെട്ടു.

ബൗളർമാരിൽ ആദ്യ പത്തിൽ ബുംമ്രയും അശ്വിനും ഓരോ സ്ഥാനം പുറകോട്ടിറങ്ങേണ്ടി വന്നിരിക്കുകയാണ്. ഓസീസിന്റെ പാറ്റ് കമ്മിൻസാണ് ഒന്നാമൻ. ഇംഗ്ലണ്ടിന്റെ സീനിയർ താരം ജെയിംസ് ആൻഡേഴ്‌സൺ രണ്ടാമനും ദക്ഷിണാഫ്രിക്കയുടെ റബാഡ മൂന്നാമനുമാണ്. ബുംമ്ര നാലാമതും അശ്വിൻ അഞ്ചാമതുമായി മാറി.

ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ രണ്ടുതാരങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത് ശക്തമായ സാന്നിദ്ധ്യമായി തുടരുന്നത്. ബംഗ്ലാദേശിനെതിരെ കളിക്കാതിരുന്നിട്ടും രവീന്ദ്രജഡേജ ഒന്നാമനായിത്തന്നെ തുടരുകയാണ്. ആർ.അശ്വിനാണ് രണ്ടാമൻ. ബെൻ സ്‌റ്റോക്‌സിനെ നാലാമനാക്കി ബംഗ്ലാദേശ് നായകൻ ഷാഖ്വിബ് അൽ ഹസൻ മൂന്നാമനായി മൂന്നോട്ടു കയറി. ഓസീസിന്റെ മിച്ചൽ സ്റ്റാർക്കാണ് അഞ്ചാമൻ.

Tags: ICC ranking
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies