രാജസ്ഥാനെതിരെ കേരളം പൊരുതുന്നു ; സെഞ്ച്വറികൂട്ടുകെട്ടുയർത്തി സഞ്ജുവും സച്ചിൻ ബേബിയും
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജസ്ഥാനെതിരെ കേരളം പൊരുതുന്നു ; സെഞ്ച്വറികൂട്ടുകെട്ടുയർത്തി സഞ്ജുവും സച്ചിൻ ബേബിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 07:27 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രഞ്ജി ട്രോഫിയിൽ ആദ്യ ഇന്നിംഗ്‌സിൽ രാജസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ മറികടക്കാൻ കേരളം പൊരുതുന്നു. രണ്ടാം ദിനം കളിനിർത്തുമ്പോൾ കേരളം 8 ന് 268 എന്ന നിലയിലാണ്. മുൻനിരയും വാലറ്റവും തകർന്നപ്പോൾ സച്ചിൻ ബേബിക്കൊപ്പം(109 നോട്ടൗട്ട്) രക്ഷകനായി നിന്ന സഞ്ജു സാംസണാണ്(82) ടീമിനെ തകർച്ചയിൽ നിന്നും രക്ഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 337ൽ ഒതുക്കാനായ കേരളത്തിന് പക്ഷെ ബാറ്റിംഗിൽ ആ മികവ് പ്രദർശിപ്പിക്കാനായില്ല. കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറികൾ നേടിയ ഓപ്പണിംഗ് കൂട്ടുകെട്ട് ഇത്തവണയും തുടരാൻ കേരളത്തിനാകാതിരുന്നത് ബാറ്റിംഗിൽ വെല്ലുവിളിയായി.

രോഹൻ കുന്നുമ്മൽ-രോഹൻ പ്രേം സഖ്യത്തിന് ഇത്തവണ മാറ്റം വരുത്തിയാണ് കേരളം കളിക്കാനിറങ്ങിയത്. രോഹൻ കുന്നുമ്മൽ ഇത്തവണ കളിക്കാനിറങ്ങിയില്ല. പകരം രോഹൻ പ്രേമിനൊപ്പം(18) കീപ്പർ പൊന്നൻ രാഹുലാണ്(10) ഇറങ്ങിയത്. രണ്ടുപേർക്ക് പിന്നാലെ രണ്ടാം വിക്കറ്റിലെത്തിയ ഷോൺ റോജറും(0) പെട്ടന്ന് പുറത്തായതോടെ കേരളം 3 ന് 31 എന്ന നിലയിലേക്കാണ് തകർന്നത്.

നായകന്റെ എല്ലാ ചുമതലയും പതിവുപോലെ ഏറ്റെടുത്ത സഞ്ജു ഉറച്ചു നിന്നതോടെ ഒരറ്റത്ത് സച്ചിൻ ബേബിയും മികച്ച പോരാട്ടം കാഴ്ചവെച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 145 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 108 പന്തിൽ 14 ഫോറുക ളോടെ സഞ്ജു തുടർച്ചയായ രണ്ടാം ടെസ്റ്റിലും അർദ്ധസെഞ്ച്വറി നേടി 82 റൺസെടുത്താണ് മടങ്ങിയത്. അതിനിടെ 174 പന്തിൽ 109 റൺസോടെ സച്ചിൻ ബേബി ടീമിന് കരുത്തായി പുറത്താകാതെ നിൽക്കുകയാണ്.

സഞ്ജുവിന് പിന്നാലെ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ അക്ഷയ് ചന്ദ്രൻ(5), ജലജ് സക്‌സേന(21), കഴിഞ്ഞ കളിയിൽ അർദ്ധ സെഞ്ച്വറി നേടിയ സിജോമോൻ(10), ബേസിൽ തമ്പി(0) എന്നിവർ പെട്ടെന്ന് പുറത്തായത് കേരളത്തിന് വിനയായി.രാജസ്ഥാന് വേണ്ടി തുടക്കത്തിലെ മൂന്ന് പേരെ പുറത്താക്കി അങ്കിത് ചൗദ്ധരിയും സഞ്ജുവിനേയും വാലറ്റ ക്കാരേയും മടക്കിയ മാനവ് സുതാറുമാണ് ബൗളിംഗിൽ തിളങ്ങിയത്.

ഇനി രണ്ടു ദിവസത്തെ കളിയിൽ നാളെ പരമാവധി റൺസ് സ്‌കോർ ചെയ്യുക എന്നതാണ് കേരളത്തിന് മുന്നിലെ വെല്ലുവിളി. ഒപ്പം രാജസ്ഥാനെ രണ്ടാം ഇന്നിംഗ്‌സിൽ അധികം റൺസെടുക്കാൻ അനുവദിക്കാതിരിക്കുക എന്ന തന്ത്രവും വിജയിക്കണം.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; വീണ്ടും പാകിസ്ഥാന്റെ ഭീകരബന്ധം ചർച്ചയാക്കി ദൃശ്യങ്ങൾ

യുവതിയുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് മയക്കുമരുന്നിന്റെ വൻ ശേഖരം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം

തേയിലത്തോട്ടത്തിൽ പതിയിരുന്ന കരടി ആക്രമിച്ചു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

പത്ത് ദിവസം മുൻപ് വിവാഹം; ഹണിമൂൺ യാത്രയ്‌ക്കിടെ മലപ്പുറം സ്വദേശി ശ്രീലങ്കയിൽ  കുഴഞ്ഞുവീണു മരിച്ചു

തമിഴ് സിനിമയ്‌ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സ്കൂളിലേക്കെന്ന് പറഞ്ഞ് കാട്ടിലേക്ക്; ടെൻടിക്കാൻ ടാർപായ, കഴിക്കാൻ ബ്രെഡ്; നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; പെൺകുട്ടിയെയും ആൺകുട്ടികളെയും കണ്ടെത്തി

രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies