817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 06:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഐസിസി വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്പിന്നര്‍ ശ്രീ ചരാണി. ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ 817 റേറ്റിങ് പോയിന്റുമായി ലോക ഒന്നാം നമ്പര്‍ ബൗളറായി ശ്രീ ചരാണി സ്ഥാനം കൂടുതല്‍ ശക്തമാക്കി. വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റാണിത്. 2018 നവംബറില്‍ ഓസ്ട്രേലിയന്‍ പേസര്‍ മേഗന്‍ ഷട്ട് നേടിയ 806 റേറ്റിങ് പോയിന്റിന്റെ റെക്കോര്‍ഡാണ് ശ്രീ ചരാണി മറികടന്നത്. നേരത്തെ 799 പോയിന്റായിരുന്നു താരത്തിന്റെ റേറ്റിങ്.

ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 2/13 എന്ന മികച്ച ബൗളിങ് പ്രകടനം നടത്തിയതോടെയാണ് ശ്രീ ചരാണിയുടെ റേറ്റിങ് പോയിന്റില്‍ വര്‍ധനയുണ്ടായത്. മത്സരത്തില്‍ ഇന്ത്യ 147 റണ്‍സിന് വിജയിച്ച് കിരീടം നിലനിര്‍ത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുമായി ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ശ്രീ ചരാണിയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെതിരെ 4/10, സെമിയില്‍ ബംഗ്ലാദേശിനെതിരെ 2/7, ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 2/13 എന്നിങ്ങനെയായിരുന്നു പ്രകടനം.

ഐസിസി വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ സ്പിന്നര്‍ ദീപ്തി ശര്‍മ്മ രണ്ടാം സ്ഥാനത്ത് തുടരുന്നു. ശ്രീ ചരാണിയേക്കാള്‍ 63 പോയിന്റ് പിന്നിലാണ് ദീപ്തി. അതേസമയം, വനിതാ ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഒരു സ്ഥാനം മെച്ചപ്പെടുത്തി ആദ്യ അഞ്ചില്‍ തിരിച്ചെത്തി. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 46 പന്തില്‍ 79 റണ്‍സാണ് മന്ദാന നേടിയത്. ഏഴ് സിക്സും അഞ്ച് ഫോറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഷഫാലി വര്‍മ്മയ്‌ക്കൊപ്പം 99 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടും മന്ദാന പടുത്തുയര്‍ത്തി. ഫൈനലില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 69 റണ്‍സിന് പുറത്തായി. ഏഷ്യന്‍ ഗെയിംസില്‍ മന്ദാന 116 റണ്‍സാണ് നേടിയത്. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 188 റണ്‍സെടുത്ത ഷഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Tags: icc-t20 rankingfirst positionsree charani
Share
Tweet
SendShare

More News from this section

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

‘അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ ഫിക്‌സ് ചെയ്തു, 3 കോടി നേടി’; സിഎസ്‌കെ വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മുന്‍ രഞ്ജി താരം രചിത് ഭാട്ടിയ

Latest News

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

അമിത് ഷായെ തടഞ്ഞതില്‍ കേസില്ലെങ്കില്‍ സംസ്ഥാന മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക്; കോവളത്ത് സുരക്ഷാവീഴ്ച, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കലോത്സവം എറണാകുളത്ത്, കായികമേള കോഴിക്കോട്ട്; സംസ്ഥാന സ്‌കൂള്‍ മേളകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച മാത്രം; കോഴഞ്ചേരിയില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

പുന്നമടയില്‍ ഹൗസ്ബോട്ടില്‍ നിന്ന് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

അരുണാചലില്‍ സൈനികര്‍ക്ക് നേരെ മിലിറ്റന്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

നാടന്‍ താളത്തിന് ദേശീയ അംഗീകാരം; ജാര്‍ഖണ്ഡിന്റെ പരമ്പരാഗത വാദ്യം ‘മാന്ദറിന്’ ജിഐ ടാഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies