മിർപൂർ: രണ്ടാം ടെസ്റ്റിൽ ആദ്യ ദിനത്തിൽ തന്നെ ബംഗ്ലാദേശിന്റെ വീഴ്‌ത്തി ഇന്ത്യ. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സിൽ 227 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ പേസ് ബൗളർ ഉമേഷ് യാദവും സ്പിൻ കരുത്ത് രവിചന്ദ്ര അശ്വിനുമാണ് ബംഗ്ലാദേശിനെ തകർത്തത്. മത്സരത്തിന്റെ തുടക്കത്തിലെ പന്തെറിയാനെത്തിയ അശ്വിന്റെ തന്ത്രത്തിൽ ബംഗ്ലാദേശ് മുൻനിരക്കാർ മടങ്ങി.
ടോസ് നേടി ശ്രദ്ധയോടെ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് സ്‌കോർ 39 ൽ നിൽക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. ബൗളിംഗിൽ അശ്വിനും ഉനദ്കടിനുമാണ് ആദ്യവിക്കറ്റുകൾ ലഭിച്ചത്. മുൻനിരയിൽ മോമിനുൾ ഹഖ്(84) മാത്രമാണ് ചെറുത്തുനിന്ന് മികച്ച അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയത്. നജീമുൾ ഷാന്റോ(24), സാക്കിർ ഹസൻ(15) നായകൻ ഷാഖ്വിബ് അൽഹസൻ(16),മുഷ്ഫിക്കർ റഹീം(26),ലിറ്റൺ ദാസ്(25), മെഹ്ദി ഹസൻ മിറാസ്(15) എന്നിവരാണ് രണ്ടക്കം തികച്ചത്.
ഇന്ത്യൻ ബൗളിംഗ് നിരയിൽ ഉമേഷ് യാദവ് (4), അശ്വിൻ(4), ഉനദ്കട്(2) എന്നിവർ വിക്കറ്റ് പങ്കിട്ടു. അവസാനം വരെ പിടിച്ചു നിന്ന മോമിനുൾ ഹഖിനേയും ഖലീജ് അഹമ്മദിനേയും വീഴ്‌ത്തി ചായയ്‌ക്ക് ശേഷമുള്ള ബംഗ്ലാദേശിന്റെ ചെറുത്ത് നിൽപ്പ് അശ്വിൻ അവസാനിപ്പിച്ചു.















