ഹൈ വോൾട്ടേജിൽ ഹ്യൂണ്ടായ്; 613 കി.മീ റേഞ്ച്; അയോണിക് 5 വരുന്നൂ...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഹൈ വോൾട്ടേജിൽ ഹ്യൂണ്ടായ്; 613 കി.മീ റേഞ്ച്; അയോണിക് 5 വരുന്നൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 03:38 pm IST
Facebook
Twitter
WhatsAppTelegram

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് ക്രോസ്ഓവർ ആണ് അയോണിക് 5. 2023 ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് വാഹനം ലോഞ്ച് ചെയ്യുന്നത്. അതിന് മുന്നോടിയായി മോഡലിനെ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. അയോണിക് 5-ന്റെ ബുക്കിം​ഗും ഹ്യൂണ്ടായ് ആരംഭിച്ചു. 1 ലക്ഷം രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. കിയ ഇവി 6 നെക്കാൾ വില കുറവായിരിക്കും അയോണിക് 5 ന് എന്നാണ് പ്രതീക്ഷിക്കുന്നത്.

ബിയോൺഡ് മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഹ്യുണ്ടായ് പുറത്തിറക്കുന്ന ആദ്യ വാഹനമാണ് അയോണിക് 5. 2028- നുള്ളിൽ ഇന്ത്യൻ വിപണിയിൽ ആറ് ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാനാണ് ബിയോൺഡ് മൊബിലിറ്റി പദ്ധതി ഹ്യൂണ്ടായി ആവിഷ്കരിച്ചിരിക്കുന്നത്. 2022-ലെ വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ അയോണിക് പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തായിരിക്കും വിൽപനയ്‌ക്ക് നടത്തുക.

ഫ്യുച്ചറിസ്റ്റിക് ഡിസൈനാണ് അയോണിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. മുൻഭാഗവും അലോയ് വീലുകളും പിൻഭാഗവും മനോഹരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇ–ജിഎംപി(ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം) എന്ന ഹ്യുണ്ടായിയുടെ സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ബാറ്ററിയെയും ഇലക്ട്രിക് മോട്ടോറിനെയും അടിസ്ഥാനപ്പെടുത്തി രൂപകൽപന ചെയ്ത ഹ്യുണ്ടായിയുടെ ആദ്യ മോഡലാണ് അയോണിക് 5. രണ്ട് പവർ ട്രെയിൻ വകഭേദങ്ങളും രണ്ട് ബാറ്ററി പാക്ക് വകഭേദങ്ങളും രാജ്യന്തര വിപണിയിൽ അയോണിക് 5-ന് ഉണ്ട്.

സിംഗിൾ മോട്ടോ ഫ്രണ്ട്‍വീൽ ഡ്രൈവ് മോഡലിന് 169 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പി കരുത്തും 605 എൻഎമ്മ് ടോർക്കുമാണ്. രണ്ടു പവർട്രെയിൻ മോഡലിനോടൊപ്പം രണ്ടു തരത്തിലുള്ള ബാറ്ററി പാക്കുമുണ്ട്. 58 kWh, 77.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കിലാണ് വാഹനം എത്തുന്നത്. ഒറ്റ ചാർജിൽ 613 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കും. അയോണിക് 5 ലെ 800 വി ബാറ്ററി സാങ്കേതിക വിദ്യ അതിവേഗ ചാർജിം​ഗ് ഉറപ്പുനൽകുന്നു. 220 kWh ഡിസി ചാർജർ ഘടിപ്പിച്ചാൽ‍ 10 ശതമാനത്തിൽ നിന്നും 80 ശതമാനം ചാർജിലേക്ക് എത്താൻ വാഹനത്തിന് വെറും 18 മിനിറ്റ് മതി. എന്നാൽ ഈ രണ്ടു മോഡലുകളിൽ ഏത് ബാറ്ററി പാക്കുള്ള മോഡലാണ് ഇന്ത്യയിൽ എത്തുക എന്ന് ഹ്യുണ്ടായ് പ്രഖ്യാപിച്ചിട്ടില്ല.

Tags: hyundaiBOOKINGS
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies