വർഷാവസാനമായതോടെ ഇരുചക്രവാഹന നിർമ്മാതാക്കൾ എല്ലാം തങ്ങളുടെ മോഡലുകൾക്ക് വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത്തരത്തിൽ വൻ കിഴിവ് പ്രഖ്യാപിച്ച മോഡലുകളിൽ ഒന്നാണ് കവാസാക്കിയുടെ നിൻജ 300. 3.40 ലക്ഷം രൂപ വില വരുന്ന ബൈക്കിന് 10,000 രൂപയലുടെ കിഴിവാണ് കാവസാക്കി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡിസംബർ 31 വരെയാണ് ഓഫറുള്ളത്. പുതുക്കിയ ഗ്രാഫിക്സും സൗന്ദര്യവർദ്ധനവുമാണ് പുതിയ മോഡലിന്റെ പ്രധാന ആകർഷണം. പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13,000 രൂപയുടെ വ്യത്യാസമാണ് നിൻജ 300-ന്റെ പുതിയ മോഡലിന് ഉണ്ടായിരുന്നത്.
രൂപഭംഗിയിലുണ്ടായ മാറ്റമൊഴികെ ഒരേ പാരലല്‍-ട്വിന്‍ എഞ്ചിനില്‍ തുടരുന്ന ബേബി നിഞ്ച 300-ന് മറ്റ് മെക്കാനിക്കല്‍ അപ്ഗ്രേഡുകളൊന്നും കമ്പനി വരുത്തിയിട്ടില്ല. നിൻജ 400 ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ കവാസാക്കിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്ന് നിൻജ 300 തന്നെയാണ്. മോഡൽ ഇപ്പോഴും വില്‍ക്കുന്ന ആഗോള വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെയാണ് നിൻജ 300-നും കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് ഒരുപക്ഷേ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പനയാണ്. 2023-ൽ പരിഷ്കരിച്ച ബൈക്ക് അവതരിപ്പിക്കുന്നതിന് മുമ്പ് ബ്രാന്‍ഡിന്റെ നിലവിലുള്ള വാഹനങ്ങൾ വിൽക്കുന്നതാവാം എന്ന് ചില റിപ്പോർട്ടുകളുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ 2022 മോഡല്‍ അവതരിപ്പിച്ചതിന് ശേഷം നിഞ്ച 300-ന്റെ വില രണ്ട് തവണ കവാസാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഓഗസ്റ്റില്‍ 3,000 രൂപയോളണമാണ് ഉയർത്തിയത്. ഇപ്പോൾ 10,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചത് കൂടുതല്‍ ആൾക്കാരെ വാഹനം വാങ്ങുന്നതിന് പ്രേരിപ്പിക്കുമെന്നാണ് കവാസാക്കി വിശ്വസിക്കുന്നത്.
Comments