കൊല്ലം: കൊല്ലം എസ് എൻ കോളേജിൽ എസ് എഫ് ഐ- എ ഐ എസ് എഫ് പ്രവർത്തകർ തമ്മിലടിച്ച സംഭവത്തിൽ പ്രതികൾക്ക് ജാമ്യമെടുക്കാൻ എത്തിയത് കെ എസ് യു നേതാവ്. യൂണിയൻ തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ, വധശ്രമത്തിനാണ് എസ് എഫ് ഐ നേതാവ് ആദിത്യൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നത്. ആദിത്യന് വേണ്ടി ഹാജരായത് കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വിഷ്ണു വിജയൻ ആയിരുന്നു.
ഒരുവശത്ത് എസ് എഫ് ഐക്കെതിരെ ഘോരമായി പ്രസംഗിക്കുമ്പോൾ, മറുവശത്ത് അവർക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് കെ എസ് യു നേതാക്കൾ എന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. കോൺഗ്രസും സിപിഎമ്മും തമ്മിൽ ദേശീയ തലത്തിലുള്ള സഖ്യത്തിന്റെ അന്തർധാരകളാണ് ഈ കാണുന്നതെന്നും വിദ്യാർത്ഥികൾ പരിഹസിക്കുന്നു. ഏതായാലും തല്ല് കിട്ടി പരിക്കേറ്റ എ ഐ എസ് എഫ് പ്രവർത്തകർ എണ്ണയിട്ട് നന്നായി തടവി ആശ്വസിച്ചോ എന്നാണ് എബിവിപി ഉൾപ്പെടെയുള്ള ഇതര വിദ്യാർത്ഥി സംഘടനകളിലെ പ്രവർത്തകർ ട്രോളുന്നത്.
ഡിസംബർ ആദ്യവാരം കൊല്ലം എസ് എൻ കോളേജിൽ എസ് എഫ് ഐ- എ ഐ എസ് എഫ് പ്രവർത്തകർ തമ്മിലടിച്ചപ്പോൾ, പെൺകുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് പരിക്കേറ്റിരുന്നു. കോളേജിലെ ലഹരിമരുന്ന് സംഘവുമായി ഉണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത് എന്നായിരുന്നു എസ്എഫ്ഐയുടെ വാദം. എന്നാൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ക്ലാസ് റെപ്രസന്റേറ്റീവ് സീറ്റുകളിൽ പരാജയപ്പെട്ടതിന്റെ പേരിലാണ് തമ്മിലടി എന്നായിരുന്നു മറ്റ് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചത്.
Comments