ഭോപ്പാൽ: മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ വച്ച് ബഹളമുണ്ടാക്കുകയും പോലീസ് യൂണിഫോം വലിച്ചൂരി എറിയുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മദ്ധ്യപ്രദേശിലെ ഹർദ ജില്ലയിലാണ് സംഭവം.
കോൺസ്റ്റബിൾ സുശീൽ മണ്ഡവിയെയാണ് വീഡിയോ വൈറലായതോടെ എസ്പി സസ്പെൻഡ് ചെയ്തത്. സുശീലും മറ്റൊരു വ്യക്തിയും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നത് വീഡിയോയിൽ കാണാം. ഷർട്ട് ധരിക്കാതെ നിൽക്കുന്നയാളും പോലീസായ സുശീലും തമ്മിലാണ് തർക്കം തുടങ്ങുന്നത്.
നടുറോഡിൽ നിന്ന് ഇരുവരും തമ്മിൽ വലിയ ബഹളമായി. ശേഷം പോലീസുകാരനായ സുശീൽ തന്റെ യൂണിഫോം വലിച്ചൂരി കാഴ്ചക്കാർക്ക് നേരെ എറിഞ്ഞു. ആദ്യം ഷർട്ട് വലിച്ചൂരുകയും അതിന് പിന്നാലെ പാന്റ് ഊരി എറിയുകയുമായിരുന്നു, രണ്ട് പേരും തമ്മിൽ ബഹളം വയ്ക്കുന്ന വീഡിയോ ഒടുവിൽ മേലുദ്യോഗസ്ഥരുടെ കൈകളിൽ എത്തി. ഇതോടെ സുശീലിനെ സസ്പെൻഡ് ചെയ്തു. ആറ് മാസം മുമ്പ് മദ്യപിച്ച് വാഹനമോടിച്ചതിന് നിയമനടപടി നേരിട്ട പോലീസുകാരനാണ് സുശീൽ എന്ന് എസ്പി അറിയിച്ചു.
Comments