ന്യൂഡൽഹി: ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ലോകമെമ്പാടുമുള്ളവർക്ക് ആശംസകൾ നേർന്നത്.
”ക്രിസ്തുമസ് ആശംസകൾ.. ഈ സുവർണ ദിനത്തിൽ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം നമ്മുടെ സമൂഹത്തിലുണ്ടാകട്ടെ.. ക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകളും, സമൂഹത്തെ സേവിക്കുന്നതിനുള്ള മനോഭാവവും ഈ ദിനത്തിൽ ഓർക്കുന്നു.. ” പ്രധാനമന്ത്രി ട്വിറ്ററിൽ എഴുതി.
Merry Christmas! May this special day further the spirit of harmony and joy in our society. We recall the noble thoughts of Lord Christ and the emphasis on serving society.
— Narendra Modi (@narendramodi) December 25, 2022
അതേസമയം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 96-ാം പതിപ്പ് ഇന്ന് പ്രക്ഷേപണം ചെയ്യുന്നതാണ്. 2022ലെ അവസാന മൻ കി ബാത്ത് ആകുമിത്. രാവിലെ 11 മണിക്കാണ് മൻ കി ബാത്ത് ആരംഭിക്കുക.















