ലോകമൊട്ടാകെയുള്ള ജനങ്ങൾ ക്രിസ്തുമസ് ആഘോഷത്തിന്റെ ആവേശത്തിലാണ്. പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും വീടും തെരുവുമെല്ലാം അലങ്കരിച്ചും സാന്താക്ലോസിന്റെ വേഷമണിഞ്ഞുമെല്ലാം ക്രിസ്തുമസ് ആഘോഷിക്കുകയാണ് ജനങ്ങൾ. ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ തന്നെ സാന്റയും റെയിൻഡിയറുൾ വലിച്ചു കൊണ്ടു പോകുന്ന അദ്ദേഹത്തിന്റെ വാഹനവുമാണ് നമ്മുടെ മനസ്സിൽ തെളിയുന്നത്. ഇപ്പോഴിതാ, അത്തരത്തിൽ ആനന്ദം പകരുന്ന ഒരു ക്രിസ്തുമസ് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
എമിറേറ്റ്സ് എയർലൈൻസ് ആണ് മനോഹരമായ ക്രിസ്തുമസ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. എമിറേറ്റ്സിന്റെ ഒരു യാത്രവിമാനത്തെ സാന്റയുടെ വാഹനം പോലെ റെയിൻഡിയറുൾ വലിച്ചു കൊണ്ട് പറക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
വീഡിയോ കാണാം. ക്ലിക്ക് ചെയ്യുക
സാന്റയെ പോലെ ക്രിസ്തുമസ് തൊപ്പി അണിഞ്ഞ ഒരു വിമാനം ക്രിസ്തുമസ് സംഗീതത്തിന്റെ അകമ്പടിയോടെ ആകാശത്തേയ്ക്ക് പറയുന്നുയരുന്ന വീഡിയോയാണിത്. ‘ക്യാപ്റ്റന്‍ ക്ലോസ്, ടേക്ക് ഓഫിന് അനുമതി തേടുന്നു’ എന്ന കുറിപ്പോടെയാണ് എമിറേറ്റ്സ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.
Comments