ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ തെറ്റ് പറ്റി; തുറന്നു സമ്മതിച്ച് റഫറി മാർസിനിയക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ തെറ്റ് പറ്റി; തുറന്നു സമ്മതിച്ച് റഫറി മാർസിനിയക്

Amid Controversy Over Lionel Messi's 2nd Goal in FIFA WC Final, Referee Admits To Making 1 Mistake

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2022, 12:50 pm IST
FacebookTwitterWhatsAppTelegram

പാരിസ്: ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കപ്പെടുത്തെങ്കിലും വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. മത്സരത്തിലെ പല നിർണ്ണായക തീരുമാനങ്ങളും എടുത്ത പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയക്കിനെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇതിന് പിന്നാലെ ഫ്രാൻസ് ആരാധകർ റഫറിയ്‌ക്ക് വില്ലൻ വേഷം പതിച്ചു നൽകി. ഇപ്പോഴിതാ, ഫൈനൽ മത്സരത്തിൽ തനിക്ക് ഒരു അബദ്ധം പറ്റിയെന്ന് സമ്മതിച്ചിരിക്കുകയാണ് റഫറി.

മെസിയുടെ രണ്ടാം ഗോളിനെതിരെയായിരുന്നു വിമർശനങ്ങൾ അധികവും ഉയർന്നിരുന്നത്. മെസി ഷോട്ട് എടുക്കുമ്പോൾ തന്നെ കുറച്ച് അർജന്റീന താരങ്ങൾ സൈഡ് ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നായിരുന്നു ഫ്രാൻസ് ആരാധകരുടെ ആരോപണം. ഗോൾ നേടുമ്പോൾ മൈതാനത്ത് അധികമായി ഒരാൾ ഉണ്ടായിരുന്നുവെന്ന് ഒരു ഗോൾ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാൽ ആ ഗോൾ അനുവദിക്കരുതെന്നാണ് ഫിഫ നിയമം. ഇതാണ് മെസിയുടെ ഗോളിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടിയിരുന്നത്.

ഈ വിമർശനത്തിന് മറുപടിയായി എംബാപ്പെ പെനാൽറ്റിയിൽ മൂന്നാം ഗോൾ നേടുമ്പോഴും ഫ്രഞ്ച് താരങ്ങൾ മൈതാനത്തിറങ്ങിയെന്നും എന്നിട്ടും ഗോൾ അനുവദിക്കുകയായിരുന്നുവെന്നും റഫറി തുറന്നടിച്ചു. എംബാപ്പെ ഗോൾ നേടുന്ന ചിത്രം കാണിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കൂടാതെ അർജന്റീന താരം മാർകോസ് അകുന നടത്തിയ മോശം ടാക്ലിംഗിനെ
തുടർന്ന് ഒരിക്കൽ ഫ്രഞ്ച് കൗണ്ടർ നീക്കത്തെ തടസ്സപ്പെടുത്തിയതായി അദ്ദേഹം തുറന്നു സമ്മതിച്ചു. ശരിക്കും ഫൗളേറ്റു വീണ താരത്തിന് കാര്യമായി എന്തെങ്കിലും സംഭവിച്ചുവെന്നാണ് തോന്നിയത്. അങ്ങനെയാണ് കളി നിർത്തിയത്. എന്നാൽ ഒന്നും പറ്റിയിരുന്നില്ല. ഫൈനൽ പോലുള്ള മത്സരങ്ങളിൽ ഇത്തരം അബദ്ധങ്ങൾ പ്രശ്‌നം തന്നെയാണ്. എന്നിരുന്നാലും വലിയ അബദ്ധങ്ങൾ സംഭവിച്ചിട്ടില്ലെന്നും റഫറി കൂട്ടിച്ചേർത്തു.

അതേ സമയം ഫൈനൽ വീണ്ടും നടത്താൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ആരാധകർ രംഗത്തെത്തി. ഫ്രഞ്ച് ആരാധകരാണ് അർജന്റീന- ഫ്രാൻസ് മത്സരം വീണ്ടും നടത്തണമെന്ന ഹർജിയുമായി രംഗത്തെത്തിയത്. ഏകദേശം രണ്ടുലക്ഷത്തോളം പേരാണ് ഭീമൻ ഹർജിയിൽ ഇതിനോടകം ഒപ്പിട്ട് കഴിഞ്ഞത്.

Tags: footballSzymon MarciniakWorld Cup final
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies