മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്‌ക്കുള്ള ടീമിലേയ്‌ക്ക് സഞ്ജു സാംസണെ ഉൾപ്പെടുത്തി. ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന 16 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. പേസ് കരുത്തായ ബുംമ്രയും ലോകോത്തര ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ടി20 പട്ടികയിൽ ഇടംപിടിച്ചില്ല.
കേരളത്തിന്റെ നായകനായി രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമാണ് സഞ്ജു നടത്തി ക്കൊണ്ടിരിക്കുന്നത്. ടീമിന്റെ നെടുംതൂണായി കളിക്കുന്ന സഞ്ജുവിനെ ഏകദിനത്തിൽ പക്ഷെ പരിഗണിച്ചിട്ടില്ല. ടി20ടീമിൽ അനിവാര്യനായിക്കഴിഞ്ഞ സഞ്ജു ന്യൂസിലാന്റി നെതിരായ പരമ്പരയിലും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ടി20 ടീം: ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ,രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ഉമ്രാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.
Comments