ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ നടക്കുന്ന വാക്കുതർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് സ്മൈൽ എയർവേസിൽ ചൊവ്വാഴ്ചയാണ് സംഭവം. രണ്ട് പുരുഷന്മാർ തമ്മിലുണ്ടാകുന്ന വാക്കേറ്റമാണ് പൊരിഞ്ഞ അടിപിടിയിൽ കലാശിച്ചത്.
വിമാന ജീവനക്കാർ എത്തി ഇരുവരെയും ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സംഗതി കൂട്ടത്തല്ലായി മാറുകയായിരുന്നു. ഒരാൾ മറ്റെയാളെ പൊതിരെ തല്ലുന്നതും തല്ലുകൊള്ളുന്നയാൾ അത് തടുക്കാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വിമാന ജീവനക്കാർ എല്ലാവരുമെത്തിയാണ് ഒടുവിൽ തർക്കത്തിന് പരിഹാരമുണ്ടാക്കിയത്. ഇരുവർക്കുമെതിരെ തായ് എയർവേസ് നിയമനടപടി സ്വീകരിച്ചുവെന്നാണ് വിവരം.
വൈറാലയ ദൃശ്യങ്ങളിതാ..
Bangkok To kolkata flight 😊🤨👇 pic.twitter.com/8KyqIcnUMX
— Munna _Yadav 💯%FB (@YadavMu91727055) December 28, 2022
Comments