കൊല്ലം: പോലീസ് കസ്റ്റഡിയിയിൽ നിന്നും വിലങ്ങുമായി പ്രതി രക്ഷപ്പെട്ടു. കല്ലുവാതുക്കൽ സ്വദേശി വിഷ്ണുവാണ് രക്ഷപ്പെട്ടത്. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
വൈകീട്ടോടെയായിരുന്നു സംഭവം. പീഡനക്കേസ് പ്രതിയാണ് വിഷ്ണു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്കായി എത്തിച്ചതായിരുന്നു ഇയാളെ.
നെടുങ്ങോലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്. എന്നാൽ ഇതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നു.
Comments