തിരുവനന്തപുരം: സിപിഎം മതത്തിന് എതിരല്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. ജനങ്ങൾക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സർക്കാരിനില്ല. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാർട്ടി നിലപാടെന്നും മതത്തിന് എതിരാണ് പാർട്ടി എന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
മത-വിശ്വാസ വിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയിൽ ഉണ്ടാകില്ലെന്നും ചർച്ച കഴിയുമ്പോൾ കരടൊക്കെ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎമ്മിന്റെ ഗൃഹ സന്ദർശന പരിപാടിയിൽ പുത്തൻപള്ളി അറബി കോളജിലാണ് ഗോവിന്ദന്റെ പരാമർശം.
ജനങ്ങളാണ് വലുത്. ജനങ്ങളെ ചേർത്തു നിർത്തും. മന്ത്രിയെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇ.പി. വിഷയത്തിൽ പാർട്ടിക്കുള്ളിൽ നടന്ന ചർച്ച പുറത്തു പറയേണ്ടതില്ല. മാദ്ധ്യമങ്ങൾ തന്നെ വിഷയമുണ്ടാക്കി അവർ തന്നെ ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments