പോലീസുകാരിയെ കനിമൊഴിയുടെ കണ്മുന്നിൽ വെച്ച് കടന്നുപിടിച്ച ഡി എം കെ നേതാക്കളെ സംരക്ഷിച്ച് പാർട്ടി; മദ്യപാനികളായ പാർട്ടി ഗുണ്ടകളെ സ്റ്റാലിൻ കയറൂരി വിട്ടിരിക്കുന്നുവെന്ന് അണ്ണാമലൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസുകാരിയെ കനിമൊഴിയുടെ കണ്മുന്നിൽ വെച്ച് കടന്നുപിടിച്ച ഡി എം കെ നേതാക്കളെ സംരക്ഷിച്ച് പാർട്ടി; മദ്യപാനികളായ പാർട്ടി ഗുണ്ടകളെ സ്റ്റാലിൻ കയറൂരി വിട്ടിരിക്കുന്നുവെന്ന് അണ്ണാമലൈ

BJP against DMK

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2023, 04:25 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് കോൺസ്റ്റബിളിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിഎംകെ യുവനേതാക്കൾക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ചെന്നൈയിലെ ഡിഎംകെ യോഗത്തിൽ നിന്നും പ്രതികളെ പിടികൂടാൻ ശ്രമിച്ച പോലീസിനെ പ്രവർത്തകർ വളഞ്ഞുവെച്ച് ആക്രമിച്ചു. സാലിഗ്രാമം മേഖലയിലെ ദശരഥപുരം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.

ഡിഎംകെ നേതാവ് കനിമൊഴിയുടെ കണ്മുന്നിൽ വെച്ചാണ് പാർട്ടി പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥയെ കടന്നു പിടിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രവീൺ, ഏകാംബരം എന്നീ ഡിഎംകെ യുവനേതാക്കളെ പോലീസ് വളഞ്ഞു. ഇതിൽ പ്രകോപിതരായാണ് പ്രവർത്തകർ പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചത്. തുടർന്ന് പോലീസിന് പ്രതികളെ വിട്ടയക്കേണ്ടി വന്നു.

സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡിഎംകെ നേതാക്കൾ തമിഴ്നാടിന് ആകെ അപമാനമായെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. കനിമൊഴി എം പി സന്നിഹിതയായിരുന്ന യോഗത്തിൽ സുരക്ഷാ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന പോലീസുകാരിയെയാണ് ഡിഎംകെ ക്രിമിനലുകൾ പരസ്യമായി കടന്നു പിടിച്ചത്. പ്രതികളെ സംരക്ഷിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത ഡിഎംകെ പ്രവർത്തകർ നിയമവാഴ്ചയെ വെല്ലുവിളിച്ച് അഴിഞ്ഞാടുകയായിരുന്നു. മദ്യപാനികളായ പാർട്ടി ഗുണ്ടകളെ കയറൂരി വിട്ടിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മൗനം അപകടകരമാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

ഡിഎംകെ ഭരണത്തിൻകീഴിൽ സംസ്ഥാനം മയക്കുമരുന്ന് മാഫിയയുടെയും ഭീകരവാദികളുടെയും സുരക്ഷിത താവളമായി മാറിയെന്ന് ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു. കുറ്റവാളികളായ ഡിഎംകെ നേതാക്കളെ എത്രയും പെട്ടെന്ന് പോലീസിന് കൈമാറാൻ പാർട്ടി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: BJPtamil nadudmkannamalaiKanimozhi
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies