ലക്‌നൗ: ഇതരമതസ്ഥരോട് സൗഹൃദം പുലർത്തിയ അച്ഛനെയും മകനെയും ആക്രമിച്ച് ഇസ്ലാമിസ്റ്റുകൾ. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് സർതാജ് കൊല്ലപ്പെടുകയും ഇയാളുടെ 20 കാരനായ മകൻ ഷാരൂഖ് ഷെയ്ഖിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഷാരൂഖ് ഇതരമതസ്ഥരുമായി സൗഹൃദം സ്ഥാപിച്ചതും, അവരോട് സംസാരിക്കുന്നതും, വിരുന്നൊരുക്കുന്നതുമാണ്, ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്. രണ്ട് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഷാരൂഖിനെ അയൽവാസികളായ റാഷിദ് ഖാൻ, അഷു ഖാൻ,ഫയാം ഫാസിൽ എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയതായിരുന്നു ഷാരൂഖിന്റെ പിതാവ് മുഹമ്മദ് സർതാജ്. പ്രകോപിതരായ ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ഇതിന് മുമ്പും പ്രതികളിലൊരാളായ റാഷിദ്, ഇതരമതസ്ഥരുമായുള്ള ബന്ധം നിർത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായി കൊല്ലപ്പെട്ട മുഹമ്മദ് സർതാജിന്റെ മൂത്തമകൻ ആരോപിച്ചു. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയെന്നാണ് വിവരം.















