ൃശൂർ: നേതാക്കൾ ഫോട്ടോമാനിയ വെടിയണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം. ക്യാമറയ്ക്ക് അനുസരിച്ച് ചലിക്കുന്നവരാകരുത് നേതാക്കൾ. പാർട്ടി വേദിയിലെ കസേരകളി പൊതു സമൂഹത്തിൽ അപഹാസ്യതയുണ്ടാക്കുമെന്നും യൂത്ത് കോൺഗ്രസ് വിമർശിച്ചു. അതിരപ്പിള്ളിയിൽ നടക്കുന്ന ജില്ലാ പഠന ക്യാമ്പിലാണ് യൂത്ത് കോൺഗ്രസ് സംഘടനാ പ്രമേയം.
മാതൃസംഘടനയിലെ ചിലനേതാക്കളുടെ അമിതാധികാര പ്രയോഗം പ്രവർത്തകരിൽ അവമതിപ്പാകുന്നുവെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പ്രവർത്തകരുടെ മെറിറ്റിന് പരിഗണന നൽകണം. പൊതുജന സമ്മിതിയുള്ള നേതാക്കളെ മാറ്റി നിർത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഇതിനോടകം തന്നെ യൂത്ത് കോൺഗ്രസിന്റെ ഈ പ്രമേയം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്.
Comments