ന്യൂഡൽഹി: കോൺഗ്രസ് മുൻ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിലെത്തിയതെന്നാണ് വിവരം. ഡൽഹിയിലെ സിർ ഗംഗാ റാം ആശുപത്രിയിലാണ് സോണിയ ചികിത്സയിലുള്ളത്.
കൊറോണയെ തുടർന്ന് നേരത്തെ സോണിയ ആശുപത്രിയിൽ കിടന്നിരുന്നു. സിർ ഗംഗാ റാം ആശുപത്രിയിൽ തന്നെയാണ് അന്നും ചികിത്സ തേടിയത്. തുടർന്ന് 2022 ജൂൺ 18നായിരുന്നു ഇവർ ഡിസ്ചാർജായത്. കഴിഞ്ഞ വർഷം രണ്ടുതവണയാണ് സോണിയയ്ക്ക് കൊറോണ വൈറസ് ബാധിച്ചത്.
അതേസമയം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്ത് പുരോഗമിക്കുകയാണ്. ഡൽഹിയിലെ കശ്മീരി ഗേറ്റിന് മുന്നിൽ നിന്ന് തിങ്കളാഴ്ച പുനരാരംഭിച്ച യാത്ര ലോണി വഴി ഗാസിയാബാദിലേക്ക് കടന്നു. ചൊവ്വാഴ്ച യുപിയിലെത്തിയ ഭാരത് ജോഡോ യാത്ര ഇതുവരെ ഒമ്പത് സംസ്ഥാനങ്ങളും 49 ജില്ലകളും കടന്നുവെന്നാണ് റിപ്പോർട്ട്.
Comments