'ഞാൻ വളർന്നത് വിമർശനങ്ങളിലൂടെ'; ചിലരുടെ മുൻ വിധികളിൽ എനിക്ക് ഒന്നും ചെയ്യാനില്ല; സിനിമ എന്നത് എല്ലാവരുടേതുമാണ്: ഉണ്ണി മുകുന്ദൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഞാൻ വളർന്നത് വിമർശനങ്ങളിലൂടെ’; ചിലരുടെ മുൻ വിധികളിൽ എനിക്ക് ഒന്നും ചെയ്യാനില്ല; സിനിമ എന്നത് എല്ലാവരുടേതുമാണ്: ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 12:29 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മാളികപ്പുറം എന്ന ചിത്രം കാണാൻ തിയറ്ററിലേയ്‌ക്ക് ജനങ്ങൾ ഒഴുകിയെത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. കുട്ടികളും അമ്മമാരും എല്ലാവരും ചിത്രം ഏറ്റെടുക്കുകയാണ്. ചിത്രത്തെ മുൻ വിധികളോടുകൂടി സമീപിച്ചവർ പോലും മാളികപ്പുറം കണ്ടതിന് ശേഷം നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. വിമർശനങ്ങളിലൂടെ വളർന്നതാണ് താനെന്നും ഒരു മതത്തിൽപ്പെടുന്നവർക്ക് വേണ്ടി മാത്രം ചെയ്ത ചിത്രമല്ല മാളികപ്പുറമെന്നും നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. കോഴിക്കോട് കലോത്സ വേദിയിൽ എത്തിയപ്പോൾ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു മാളികപ്പുറം ടീം.

‘മാളികപ്പുറത്തിന്റെ വിജയത്തിൽ വളരെയധികം സന്തോഷമുണ്ട്. വർഷങ്ങളായി തിയറ്ററിൽ പോകാത്ത മുതിർന്നവരും അമ്മമാരും മാളികപ്പുറം കാണാൻ തിയറ്ററിൽ എത്തി. ചിത്രം കണ്ട് മനസ്സ് നിറഞ്ഞ് നിറകണ്ണുകളോടെ പലരും ഇറങ്ങി വരുമ്പോൾ സന്തോഷമുണ്ട്. ജയേട്ടൻ(ജയസൂര്യ) സിനിമ കണ്ട ശേഷം മെസേജ് അയച്ചിരുന്നു. മോൾക്ക് ശബരിമല കാണണമെന്ന് പറഞ്ഞുവെന്ന് അദ്ദേഹം മെസേജ് അയച്ചു. മുൻവിധികളോടെ ചിത്രത്തെ സമീപിച്ചവരും മാളികപ്പുറം കണ്ട ശേഷം സപ്പോർട്ട് നൽകുന്നുണ്ട്. വിമർശനങ്ങളിലൂടെ തന്നെ വളർന്ന ആളാണ് ഞാൻ. മുൻവിധികളെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരു മതത്തിൽപ്പെടുന്നവർക്ക് വേണ്ടി മാത്രം ചെയ്ത ചിത്രമല്ല മാളികപ്പുറം. സിനിമ എല്ലാവർക്കുമുള്ളതാണ്, അയ്യപ്പൻ എല്ലാവരുടേതുമാണ്’.

വീഡിയോ കാണാം. ക്ലിക്ക് ചെയ്യുക

‘കണ്ടു വളർന്നതാണ് താൻ സിനിമയാക്കിയിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും പറഞ്ഞു. ‘ഞാൻ പത്തനംതിട്ടക്കാരനാണ്, കോന്നിക്കാരനാണ്. ചിത്രത്തിലെ സ്ഥലങ്ങളെല്ലാം എന്റെ സ്വന്തം നാട്ടിലെ സ്ഥലങ്ങളാണ്. ശബരിമല എന്ന് പറയുന്നത് ഒരു നൊസ്റ്റാൾജിയ കൂടിയാണ്. അയ്യപ്പന് വേണ്ടി ഒരു സിനിമ എഴുതുമ്പോൾ വെറും ഒരു ഭക്തി ചിത്രം മാത്രമാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ജനങ്ങൾക്ക് കയ്യടിക്കാനും കണ്ണുനിറയാനും കഴിയണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. എന്തോ ഒരു മാജിക് ഭാ​ഗ്യം കൊണ്ട് സംഭവിച്ചു. അയപ്പൻ തന്നെ എന്നെക്കൊണ്ട് എഴുതിച്ചതാവും’ എന്ന് അഭിലാഷ് പിള്ളയും ജനം ടീവിയോട് പറഞ്ഞു.

Tags: Janam TVunni mukundhanMalikappuramkozhikodu
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies