ബെംഗളൂരു: സിംഹമാണോ നായയാണോ അതോ മറ്റെന്തെങ്കിലുമാണോ ഇതെന്ന് ഒറ്റനോട്ടത്തിൽ ആർക്കും സംശയം തോന്നുമെങ്കിലും ഇതൊരു നായ തന്നെയാണെന്നതാണ് യാഥാർത്ഥ്യം. ഇന്റർനെറ്റിൽ തരംഗമാകുന്ന ഈ നായ ലോകത്തെ ഏറ്റവും വിലയേറിയ വളർത്തുമൃഗങ്ങളിൽ ഒന്നാണ്. കോകാസിയൻ ഷെപ്പേർഡ് എന്നാണ് ഈ ബ്രീഡിന്റെ പേര്. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ അദ്ധ്യക്ഷനായ സതീഷിന്റേതാണ് ഈ നായ.
തന്റെ ‘സിംഹനായയെ’ നൽകിയാൽ 20 കോടി രൂപ തരാമെന്ന ഓഫറാണ് ബെംഗളൂരു സ്വദേശിയായ സതീഷിന് ഏറ്റവുമൊടുവിൽ ലഭിച്ചത്. എന്നാൽ കേഡബോംസ് ഹൈദർ എന്ന് പേരിട്ടിരിക്കുന്ന ഭീമൻ നായയെ വിൽക്കാൻ അദ്ദേഹം തയ്യാറല്ലെന്ന് വ്യക്തമാക്കി. ഒന്നര വയസുള്ള ഹൈദറിന് 100 കിലോയാണ് തൂക്കം. അപൂർവ്വമായി മാത്രമുണ്ടാകുന്ന നായയായതിനാലാണ് 20 കോടി രൂപ വരെ ആളുകൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ കോടിക്കണക്കിന് രൂപയേക്കാൾ വിലമതിക്കുന്നതാണ് തനിക്ക് ഹൈദറെന്ന് സതീഷ് പറയുന്നു.
രണ്ട് ലിറ്ററിന്റെ പെപ്സി ബോട്ടിലിനേക്കാൾ നീളമുള്ള കാലുകൾ, 34 ഇഞ്ച് നീളമുള്ള തോൾ എന്നിവയെല്ലാം ഹൈദറിന്റെ മാത്രം പ്രത്യേകതയാണ്. ഒരു വലിയ പെൺസിംഹത്തിന്റെ അത്രയും വലിപ്പം ഹൈദറിനുണ്ടെന്ന് സതീഷ് പറയുന്നു. ബെംഗളൂരുവിലുള്ള സതീഷിന്റെ വസതിയിൽ തന്നെയാണ് ഹൈദറും താമസിക്കുന്നത്. ഇന്ത്യയിൽ അപൂർവ്വമായി മാത്രമേ ഹൈദറിനെ പോലെയുള്ള നായകൾ കാണപ്പെടുന്നുള്ളൂവെന്നാണ് റിപ്പോർട്ട്.
Comments