ബെംഗളൂരു: നിർമാണത്തിലിരുന്ന മെട്രോയുടെ തൂൺ തകർന്ന് വീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. രണ്ടര വയസുള്ള മകനാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ പിതാവ് ആശുപത്രിയിലാണ്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങിയത്. ബെംഗളൂരുവിലെ മെട്രോയിലാണ് സംഭവം.
ബെംഗളൂരുവിലെ നഗവര മേഖലയിൽ നിർമാണത്തിലിരിക്കുന്ന മെട്രോയുടെ പില്ലർ തകർന്ന് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മെട്രോയുടെ സമീപത്ത് കൂടി ബൈക്കിൽ പോകുകയായിരുന്നു കുടുംബം. പില്ലർ തകർന്ന് അപകടത്തിൽപ്പെട്ട മൂന്ന് പേരെയും ആൽടിസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. 25-കാരിയായ തേജസ്വിയും മകൻ വിഹാനും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്ന് ഡിസിപി അറിയിച്ചു.
Comments