വാഷിംഗ്ടണ്‍: വായു മലിനീകരണത്തെ മുന്‍ നിര്‍ത്തി ഗ്യസ് സ്റ്റൗ നിരോധിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കുട്ടികളിലെ ആസ്മയുടെ പ്രധാന കാരണം വീടുകളിലെ ഗ്യാസ് ഉപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനത്തിനുള്ള നീക്കം. യുഎസ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് വിഭാഗം ഇതിനുള്ള ചര്ച്ചകളിലാണെന്നാണ് പുറത്ത് വരുന്ന സൂചന.
നൈട്രജന്‍ ഡയോക്സെഡ്, കാര്‍ബണ്‍ മോണോക്സെഡ് എന്നിവ ഗ്യാസ് സ്റ്റൗവുകള്‍ പുറത്ത് വിടുന്നുണ്ടെന്നും, കൃത്യമായ വെന്റിലേഷനില്ലാത്ത വീടുകളിലാണെങ്കില്‍ ഇവ ദോഷകരമായി തീരുമെന്നും അവര്‍ പറയുന്നു. ഏറെ നേരം നൈട്രജന്‍ ഡയോക്സെഡ് ശ്വസിച്ചാല്‍ കുട്ടികളിലെ ആസ്മ വരാന്‍ ഇടയാകുമെന്നാണ് പറയുന്നത്. എന്നാല്‍ ഗ്യാസ് സ്റ്റൗവ് കത്തിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
Comments