ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബം മേഗൻ മാർക്കളിനോട് മാപ്പ് പറയണമെന്ന് ഹാരി രാജകുമാരൻ. ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബ്രിട്ടീഷ് രാജകുടുംബത്തിലെ സംഭവവികാസങ്ങളെ പ്രമേയമാക്കി ജനുവരി 10-ന് പുറത്തിറക്കിയ ഹാരിയുടെ ആത്മകഥ ‘സ്പെയർ’ വൻ വിവാദങ്ങളാണ് രാജ്യത്ത് സൃഷ്ടിച്ചിരിച്ചിരിക്കുന്നത്. രാജകുടുംബത്തിനെതിരെയുളള ആരോപണങ്ങളും സ്പെയർ എന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ചും ആത്മകഥയിൽ തുറന്നടിക്കുന്നുണ്ട്.
ഈ വർഷം ആദ്യം ലിവർപൂളിൽ നടന്ന പരിപാടിയിൽ വില്യം രാജകുമാരനും ഭാര്യയും പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ പുസ്തകത്തെ കുറിച്ചുളള മാദ്ധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങളും ഇരുവരും അവഗണിക്കുകയായിരുന്നു. ഇതുവരെ, ബക്കിംഗ്ഹാം കൊട്ടാരമോ രാജകുടുബാംഗങ്ങളോ ഹാരി രാജകുമാരന്റെ പുസ്തകത്തെകുറിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല.
ആത്മകഥയുടെ പ്രസിദ്ധീകരണത്തിന് മുമ്പ് തന്നെ, ഹാരി തന്റെ പുസ്തകത്തിന്റെ പ്രചരണത്തിനായി നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നു. ഇതിലൊക്കെയും രാജകുടുംബത്തിൽ നിന്നും തനിക്കും മേഗളിനും ലഭിച്ച മോശം യാത്രയയപ്പിനെ കുറിച്ചും ഹാരി വാചാലനായി.
ജനുവരി പത്തിന് പുറത്തിറങ്ങിയ പുസ്തകം ഇതുവരെ യു.എസ്, കാനഡ, യുകെ എന്നിവിടങ്ങളിലായി 1.4 ദശലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.
Comments