'തീവ്രവാദികളെ അയച്ച് കൊലപ്പെടുത്തും'; തമിഴ്നാട് ​ഗവർണർക്കെതിരെ വധഭീഷണി മുഴക്കി ഡിഎംകെ നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തീവ്രവാദികളെ അയച്ച് കൊലപ്പെടുത്തും’; തമിഴ്നാട് ​ഗവർണർക്കെതിരെ വധഭീഷണി മുഴക്കി ഡിഎംകെ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2023, 01:53 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സ്റ്റാലിൻ സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം സഭയില്‍ പൂര്‍ണമായി വായിച്ചിച്ചില്ലെന്ന് ആരോപിച്ച് തമിഴ്നാട് ​ഗവർണർ ആര്‍.എന്‍ രവിയ്‌ക്കെതിരെ വിവാദ പരാമർശവുമായി ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തി. നിയമസഭാ പ്രസംഗത്തിൽ അംബേദ്കറുടെ പേര് പറയാൻ ​ഗവർണർ മടി കാണിച്ചാൽ അദ്ദേഹത്തെ ആക്രമിക്കാൻ തനിക്ക് അവകാശമുണ്ടെന്നും പ്രസം​ഗം വായിക്കാൻ മടി ആണെങ്കിൽ തീവ്രവാദികളെ അയച്ച് കൊലപ്പെടുത്തുമെന്നും ഡിഎംകെ നേതാവ് ഭീഷണി മുഴക്കി.

‘സർക്കാർ തയ്യാറാക്കിയ പ്രസം​ഗമല്ല ​ഗവർണർ നടത്തിയത്. നിയമസഭാ പ്രസംഗത്തിൽ അംബേദ്കറുടെ പേര് പറയാൻ ​ഗവർണർ വിസമ്മതിച്ചാൽ എനിക്ക് അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ അവകാശമില്ലേ?. ​ഗവർണർക്ക് തമിഴ്നാട് സർക്കാർ തയ്യാറാക്കിയ പ്രസം​ഗം വായിക്കാൻ താൽപ്പര്യമില്ലെങ്കിൽ കശ്മീരിലേയ്‌ക്ക് പൊയ്‌ക്കോളൂ. അവിടെ ഞങ്ങൾ നിങ്ങൾക്കെതിരെ തീവ്രവാദികളെ അയയ്‌ക്കും. അവർ നിങ്ങളെ വെടി വച്ചു കൊല്ലും’ എന്നാണ് ആര്‍.എന്‍ രവിയ്‌ക്കെതിരെ ശിവാജി കൃഷ്ണമൂർത്തി പ്രസം​ഗിച്ചത്. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെയും ഡിഎംകെ നേതാവ് അപകീർത്തിപരമായ പരാമർശം നടത്തി.

അതേസമയം, ​ഗവർണർക്കെതിരെ ഡിഎംകെയും സ്റ്റാലിൻ സർക്കാരും സ്വീകരിക്കുന്ന സമീപനങ്ങൾക്കെതിരെ ബിജെപി രം​ഗത്തു വന്നു. ഡിഎംകെ പാർട്ടിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് സംശിയിക്കുന്നുവെന്ന് തമിഴ്‌നാട് ബിജെപി യൂണിറ്റ് വൈസ് പ്രസിഡന്റ് നാരായണ തിരുപ്പതി പറഞ്ഞു. ‘ഇത് ഡിഎംകെയുടെ സംസ്‌കാരമാണ്. കഴിഞ്ഞ 60 വർഷമായി അവർ അസഭ്യവും വൃത്തികെട്ടതുമായ ഭാഷയാണ് ഉപയോഗിക്കുന്നത്. അത് ഡിഎംകെയുടെ ഡിഎൻഎയിൽ ഉണ്ട്. ശിവാജി കൃഷ്ണമൂർത്തിയും ആർഎസ് ഭാരതിയും ഗവർണർ ആർഎൻ രവിയെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഡിഎംകെയ്‌ക്ക് തീവ്രവാദികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം’ എന്നും നാരായണ തിരുപ്പതി പ്രതികരിച്ചു.

Tags: dmkR.N. RaviTamil Nadu Governorstalin government
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies