കൂടെയുണ്ട് കേന്ദ്ര സർക്കാർ ;കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം തേടുന്നവരാണോ നിങ്ങൾ? നിങ്ങൾക്കായി നവോദയ വിദ്യാലയങ്ങൾ; അറിയാം വിവരങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂടെയുണ്ട് കേന്ദ്ര സർക്കാർ ;കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം തേടുന്നവരാണോ നിങ്ങൾ? നിങ്ങൾക്കായി നവോദയ വിദ്യാലയങ്ങൾ; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2023, 02:49 pm IST
Facebook
Twitter
WhatsAppTelegram

ഒരു കുഞ്ഞിന്റെ ജനനം മുതൽ തന്നെ എല്ലാ മാതാപിതാക്കളുടെയും സ്വപ്‌നമായിരിക്കും അവരുടെ വളർച്ചയുടെ ഘട്ടമെന്നത്. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസ കാലഘട്ടം. മികച്ച രീതിയിൽ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഏവരുടെയും ലക്ഷ്യം. പുത്തൻ കാലത്ത് പുത്തൻ വിദ്യാഭ്യാസ രീതികൾ പിൻതുടരുന്നവരാണ് ഭൂരിഭാഗം ആളുകളും. സിബിഎസ്ഇ,ഐസിഎഇ തുടങ്ങിയ ചുരുക്കെഴുത്തുകളിലറിയപ്പെടുന്ന പാശ്ചത്യ വിദ്യാഭ്യാസ രീതികളോടാണ് എല്ലാവർക്കും പ്രിയം. ഭീമമായ തുകയാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ കുട്ടികളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ സാധാരണക്കാരനും മികച്ച രീതിയിൽ കുട്ടികളെ പഠിപ്പിക്കാനുള്ള അവസരം നൽകുകയാണ് ജെഎൻവി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജവഹർ നവോദയ വിദ്യാലയം.

ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാലയമാണ് ജെഎൻവികൾ. ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കു കൂടി ഉറപ്പ് വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതിയാണിത്. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ജവഹർ നവോദയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്.

ജവഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അദ്ധ്യായന വർഷത്തേക്ക് (2023-24) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാനവുന്നതാണ്. 6-ാം ക്ലാസ്സിലേക്കാണ് പ്രവേശനം. ജനുവരി 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങളുണ്ട്. വിദ്യാലയങ്ങളിലെക്കുള്ള പ്രവേശന പരീക്ഷ 2023 ഏപ്രിൽ 29ന് നടക്കും.

ഓരോ ജില്ലയിലുമുള്ള നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സിലെ 80 സീറ്റിലേക്കാണ് പ്രവേശനം. ഗ്രാമപ്രദേശങ്ങളിൽ പഠിച്ചവർക്ക് പ്രത്യേക സംവരണമുണ്ട്. 3,4,5 ക്ലാസുകളിൽ ഗ്രാമപ്രദേശത്തെ വിദ്യാലയങ്ങളിൽ പഠനം നടത്തിയവരെയാണ് ഗ്രാമീണ വിദ്യാർത്ഥികൾക്കുള്ള 75% ക്വാട്ടയിൽ പരിഗണിക്കുന്നത്. ഇതോടൊപ്പം, 33% സീറ്റുകൾ പെൺകുട്ടികൾക്കായി കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം സീറ്റ് സംവരണമുണ്ട്. ഗ്രാമീണ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ തങ്ങൾ പഠിക്കുന്ന വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം 2011 സെൻസസോ അതിനു ശേഷമുള്ള വിജ്ഞാപനമോ അനുസരിച്ച് ഗ്രാമപ്രദേശമാണെന്ന് പ്രത്യേകം പരിശോധിച്ച് ഉറപ്പു വരുത്തണം.

അപേക്ഷകർ, ജവഹർ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന ജില്ലയിലെ സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ ഈ അദ്ധ്യായന വർഷത്തിൽ 5-ാം ക്ലാസിൽ പഠിക്കുന്നവരാകണം. അതാതു ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്കു മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷകരുടെ ജനനതീയതി 01/05/2011 നും 30/04/2013 ഇടയിലായിരിക്കണം. www.navodaya.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കുന്നത്.അപേക്ഷന്റെ വീടിരിക്കുന്ന ജില്ലയിലെ നവോദയ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്‌ക് വഴിയും അപേക്ഷ നൽകാം. അക്ഷയ സെന്ററുകൾ / കോമൺ സർവീസ് സെന്ററുകൾ മുഖേനയും അപേക്ഷ സമർപ്പിക്കാം.അപേക്ഷാ ഫോറത്തിൽ വ്യക്തിഗത വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്പ്‌ലോഡ്‌ചെയ്യണം.

അപേക്ഷകന്റെ സ്‌കാൻ ചെയ്ത/ ഡിജിറ്റൽ ഫോട്ടോ, അപേക്ഷകന്റെയും രക്ഷിതാവിന്റെയും സ്‌കാൻ ചെയ്ത ഒപ്പ്, അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ചതും, അപേക്ഷകന്റെയും രക്ഷിതാവിന്റെയും ഒപ്പോടു കൂടിയതുമായ സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. വിദ്യാർത്ഥികൾ ക്യാമ്പസിൽ താമസിച്ച് പഠിക്കണം. സിബിഎസ്ഇ സിലബസ് അനുസരിച്ചാണ് അദ്ധ്യായനം. 8-ാം ക്ലാസ്സു വരെ പഠന മാദ്ധ്യമം മലയാളമാണ്. 10, 12 ക്ലാസുകളിൽ സിബിഎസ്ഇ പരീക്ഷയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക.

Tags: Narendra Modi
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies