അപ്രത്യക്ഷമായ പോസ്റ്റ് വീണ്ടുമെത്തി! മാളികപ്പുറം കണ്ട അനുഭവം പങ്കുവച്ച കുറിപ്പ് ആദ്യം പിൻവലിച്ചെങ്കിലും റീപോസ്റ്റ് ചെയ്ത് ബിന്ദു കൃഷ്ണ 
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപ്രത്യക്ഷമായ പോസ്റ്റ് വീണ്ടുമെത്തി! മാളികപ്പുറം കണ്ട അനുഭവം പങ്കുവച്ച കുറിപ്പ് ആദ്യം പിൻവലിച്ചെങ്കിലും റീപോസ്റ്റ് ചെയ്ത് ബിന്ദു കൃഷ്ണ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2023, 11:36 pm IST
Facebook
Twitter
WhatsAppTelegram

മനോഹരമായി എഴുതിയ കുറിപ്പ് ആദ്യം ഫേസ്ബുക്കിൽ പങ്കുവയ്‌ക്കുന്നു. പിന്നീടത് അപ്രത്യക്ഷമാകുന്നു. മണിക്കൂറുകൾ പിന്നിട്ടപ്പോൾ വീണ്ടും പ്രത്യക്ഷമാകുന്നു. കഴിഞ്ഞ ഏതാനും മിനിറ്റുകൾക്കിടെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ സംഭവിച്ച കാര്യങ്ങളാണിത്.

മാളികപ്പുറം സിനിമ കണ്ട അനുഭവം പങ്കുവച്ച് ഹൃദയാർദ്രമായ കുറിപ്പായിരുന്നു നേതാവ് സമൂഹമാദ്ധ്യമത്തിലൂടെ ആദ്യം പങ്കുവച്ചത്. സിനിമ കാണാൻ വൈകിയതിന്റെ കാരണവും ചിത്രം കണ്ടപ്പോൾ ആകാശദൂത് ഓർമ്മവന്നതും സിനിമയിലെ കഥാപാത്രങ്ങളുടെ പ്രകടനമികവുമെല്ലാം കുറിപ്പിൽ പരാമർശിക്കുന്നുണ്ടായിരുന്നു. ഇനിയും കണ്ടിട്ടില്ലാത്ത അയ്യനെ ഒരുനാൾ ഞാനും നേരിൽ കാണുമെന്ന വാക്കുകളോടെയായിരുന്നു കുറിപ്പ് അവസാനിച്ചത്. എന്നാൽ ഏതാനും മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും പോസ്റ്റ് അപ്രത്യക്ഷമായി. സംഗതി സോഷ്യൽമീഡിയയിൽ ചർച്ചയാവുകയും ചെയ്തു.

ആരെ ഭയന്നിട്ടാണ് പോസ്റ്റ് മുക്കിയതെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന പ്രധാന ചോദ്യം. നിരവധി പേർ നേതാവിനെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തി. എന്നാൽ ചർച്ചകൾ പുരോഗമിക്കവെ പഴയ പോസ്റ്റുമായി വന്നിരിക്കുകയാണ് ബിന്ദു കൃഷ്ണ. ഒരിക്കൽ പിൻവലിച്ച പോസ്റ്റ് അവർ റീപോസ്റ്റ് ചെയ്യുകയാണുണ്ടായത്. അതേ വരികൾ, അതേ വാചകങ്ങൾ..

റീപോസ്റ്റ് ചെയ്ത കുറിപ്പ് കാണാം..

അത്യാവശ്യം നല്ല സിനിമകൾ അധികം വൈകാതെ കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയി കാണുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ വളരെ മികച്ച അഭിപ്രായങ്ങൾ കൺമുന്നിൽ പല തവണ കണ്ടിട്ടും മാളികപ്പുറം സിനിമ കാണാൻ അൽപം വൈകി. മകന്റെ പരീക്ഷ ഉൾപ്പടെയുള്ള തിരക്കുകളാണ് സിനിമ കാണൽ വൈകിപ്പിച്ചത്.
കഴിഞ്ഞ ദിവസം മകൻ ശ്രീകൃഷ്ണയ്‌ക്കൊപ്പം കൊല്ലം കാർണിവലിൽ എത്തി മാളികപ്പുറം കണ്ടു. അതുകൊണ്ടുതന്നെ മാളികപ്പുറത്തെക്കുറിച്ച് രണ്ട് വരി എഴുതണമെന്ന് തോന്നി.
വർഷങ്ങൾക്ക് മുൻപ് പ്രേക്ഷക ലക്ഷങ്ങളുടെ കണ്ണ് നനയിച്ച ചിത്രമായിരുന്നു ശ്രീ മുരളിയും, ശ്രീമതി മാധവിയും മത്സരിച്ച് അഭിനയിച്ച ആകാശദൂത്.
വ്യക്തിപരമായി പറഞ്ഞാൽ ആകാശദൂതിന് ശേഷം തിയേറ്ററിൽ വച്ച് എന്റെ കണ്ണിൽ അത്രത്തോളം ഈറനണിഞ്ഞ ചിത്രമാണ് മാളികപ്പുറം.
കല്ലു എന്ന കൊച്ചുമിടുക്കി എന്തൊരു അസാധ്യ അഭിനയമാണ് സിനിമയിലുടനീളം കാഴ്ചവച്ചിരിക്കുന്നത്. കഥാപാത്രത്തിന് ജീവൻ നൽകി അവതരിപ്പിക്കുകയായിരുന്നു കല്യാണി.
എന്റെ ബാല്യകാലത്തെ സ്വപ്നങ്ങളെ കല്ലുമോളിൽക്കൂടി, ഒരിക്കൽക്കൂടി സ്പർശിക്കാൻ കഴിഞ്ഞു എന്നൊരു തോന്നൽ. കല്ലുവും, കല്ലുവിന്റെ അച്ഛനും, പിയൂഷുമെല്ലാം ഹൃദയം കവർന്നു.
ശ്രീ ഉണ്ണി മുകുന്ദന്റെ അഭിനയം പലപ്പോഴും പ്രതീക്ഷകൾക്കതീതമായിരുന്നു. ശ്രീധർമ്മശാസ്താവിന്റെ അനുഗ്രഹവും, കല്ലുവിന്റെ സ്വപ്ന സാക്ഷാത്കാരവും, ക്ലൈമാക്സുമെല്ലാം ഹൃദയത്തെ സ്പർശിച്ചുകൊണ്ടാണ് കടന്നുപോയത്.
ശ്രീ രമേഷ് പിഷാരടിയും, ശ്രീ രൺജി പണിക്കരും, ശ്രീ മനോജ് കെ ജയനും, തുഷാരയും ഉൾപ്പടെ ചെറിയ റോളിൽ എത്തി ദൃശ്യവിസ്മയം തീർത്ത അരുൺ ആനേടത്ത് വരെ തകർത്ത് അഭിനയിച്ചിരിക്കുകയാണ്.
അയ്യപ്പസ്വാമിയെയും, വാവര് സ്വാമിയേയും, അചാരങ്ങളെയുമെല്ലാം കോർത്തിണക്കി ഗംഭീരമായകഥ ഒരുക്കിയ ശ്രീ അഭിലാഷ് പിള്ളയ്‌ക്കും, സംവിധായകൻ ശ്രീ വിഷ്ണു ശശിശങ്കറിനും, ചിത്രം നിർമ്മിച്ച ശ്രീമതി നീനാ പിൻ്റോയ്‌ക്കും, ശ്രീമതി പ്രിയാ വേണുവിനും, ഒപ്പം അണിയറയിലെ ഓരോ വ്യക്തികൾക്കും അഭിനന്ദനങ്ങൾ.
ഇനിയും കണ്ടിട്ടില്ലാത്ത എന്റെ അയ്യപ്പനെ ഒരു നാൾ ഞാനും കാണും…  

Tags: BINDHU KRISHNAMalikappuram
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies