അമൃത്സർ : കോൺഗ്രസിന് വീണ്ടും തിരിച്ചടി. പഞ്ചാബ് മുൻ ധനകാര്യമന്ത്രി മൻപ്രീത് സിംഗ് ബാദൽ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിദ്ധ്യത്തിൽ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു ബാദലിന്റെ പാർട്ടി പ്രവേശനം.
മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ അനന്തരവനാണ് മൻപ്രീത്. 2007-11 കാലഘട്ടത്തിൽ അദ്ദേഹം ഷിരോമണി അകാലിദൾ സർക്കാരിലും മന്ത്രിയായിരുന്നു. 2017-22 കാലഘട്ടത്തിൽ മൻപ്രീത് കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്നു.
Comments