കേരളത്തിന് പുറത്തായിരുന്നുവെങ്കിൽ പുരോഗമന സിംഹങ്ങൾ കാണിച്ചു തന്നേനെ; ഇതിപ്പോൾ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന് അകത്തായി പോയി: ഡോ.ബിജു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന് പുറത്തായിരുന്നുവെങ്കിൽ പുരോഗമന സിംഹങ്ങൾ കാണിച്ചു തന്നേനെ; ഇതിപ്പോൾ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന് അകത്തായി പോയി: ഡോ.ബിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 09:22 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കെആർ നാരയണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന ഇടതുപക്ഷ സർക്കാരിനെയും സാംസ്കാരിക നായകരെയും വിമർശിച്ച് സംവിധായകൻ ഡോ. ബിജു. സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ സംവരണ സീറ്റിൽ അർഹമായ നിയമനം നടക്കുന്നില്ല, ദളിതരെ കൊണ്ട് സ്വന്തം വീട്ടിലെ ടോയിലറ്റ് വൃത്തിയാക്കിക്കുകയും അവരോട് ജാതി വിവേചനം പുലർത്തുകയും ചെയ്യുന്നു, വിദ്യാർത്ഥികളോട് ജാതീയമായ വേർതിരിവ് കാണിന്നു. എന്നിട്ടും കേരളത്തിലെ പുരോ​ഗമന സിംഹങ്ങൾ പ്രതികരിക്കുന്നില്ലെന്ന് ബിജു വിമർശിച്ചു.

കേരളത്തിന് പുറത്തായിരുന്നുവെങ്കിൽ പുരോഗമന കേരളത്തിന്റെ പ്രതികരണം കാണിച്ചു തന്നേനെ. ഇതിപ്പോൾ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലായി പോയി. ചെയർമാനും ഡയറക്ടർക്കുമെതിരെ വിദ്യാർത്ഥികളും ചില സിനിമാ പ്രവർത്തകരും പ്രതികരിക്കുമ്പോൾ ചെയർമാൻ വലിയ ഫിലിം മേക്കർ ആയതു കൊണ്ട് പ്രതികരിക്കാൻ പാടില്ല എന്നാണ് ഭരണ കക്ഷി നേതാക്കൾ പറയുന്നത് എന്നും ബിജു ഫേയ്സ്ബുക്കിൽ കുറിച്ചു.

ഡോ.ബിജുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്,

നമ്മൾ വെറുതെ ഒന്നാലോചിച്ചു നോക്കൂ…കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനം. അവിടുത്തെ ഒരു സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ സംവരണ സീറ്റിൽ അർഹമായ നിയമനം നടത്താതിരിക്കുക, ദളിത് ശുചീകരണ തൊഴിലാളികളെ കൊണ്ട് സ്വന്തം വീട്ടിലെ ടോയിലറ്റ് വൃത്തിയാക്കിക്കുകയും അവരോട് ജാതി വിവേചനം പുലർത്തുകയും ചെയ്യുക, വിദ്യാർത്ഥികളോട് ജാതീയമായ വേർതിരിവ് കാണിക്കുക എന്നീ ആരോപണങ്ങൾ ഉയരുന്നു…ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സമരത്തിനിറങ്ങുന്നു. സമരം ചെയ്യുന്ന വിദ്യാർത്ഥികളെയും ശുചീകരണ തൊഴിലാളികളെയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു. ശുചീകരണ തൊഴിലാളികൾ ആയ ദളിത് സ്ത്രീകൾ ഉടുത്തൊരുങ്ങി സ്റ്റാറാവാൻ നടക്കുന്ന സ്ത്രീകൾ ആണെന്ന് അധിക്ഷേപിക്കുക. ചെയർമാനും ഡയറക്ടർക്കുമെതിരെ വിദ്യാർത്ഥികളും ചില സിനിമാ പ്രവർത്തകരും പ്രതികരിക്കുമ്പോൾ ചെയർമാൻ വലിയ ഫിലിം മേക്കർ ആയതു കൊണ്ട് പ്രതികരിക്കാൻ പാടില്ല എന്ന് ഭരണ കക്ഷി നേതാക്കൾ തന്നെ രംഗത്തു വരിക. ജാതി വിവേചനത്തിനും സംവരണ തത്വം അട്ടിമറിച്ചതിനും എതിരായി വിദ്യാർത്ഥി സമരം 45 ദിവസം പിന്നിടുക….
ഇതൊക്കെ സംഭവിച്ചത് കേരളത്തിന് പുറത്തായിരുന്നുവെങ്കിൽ എന്തായിരുന്നേനെ ഇവിടുത്തെ പ്രതികരണങ്ങൾ, പ്രതിഷേധങ്ങൾ, സമരങ്ങൾ. പുരോഗമന കേരളത്തിന്റെ പ്രതികരണം ഞങ്ങൾ കാണിച്ചു തന്നേനെ… ഇതിപ്പോൾ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആയി പോയി. അതുകൊണ്ട് പോട്ടേ…നിങ്ങൾ ഇട്ടാൽ അത് കളസം ആണ്. പക്ഷെ ഞങ്ങളിട്ടാൽ അത് ബർമുഡ ആണ്…. ഞങ്ങൾ അത്രയ്‌ക്കും പുരോഗമന സിംഹങ്ങൾ ആണ് കേട്ടോ.

Tags: kerala governmentkr narayanan institute
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies