ബീജിംഗ്: അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ചൈനയിൽ 80 ശതമാനം ജനങ്ങളിൽ കൊറോണ വൈറസ് പടർന്ന് പിടിക്കാൻ സാധ്യത. ചൈനീസ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പുതുവർഷ ആഘോഷങ്ങൾക്ക് ശേഷം രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
പുതുവത്സരം തുടങ്ങിയ ആഘോഷങ്ങൾക്കായി ഒത്തുകൂടിയതാണ് രോഗവ്യാപന വർധിക്കാൻ കാരണം. ഇതോടെ ചൈനയുടെ സീറോ പോളിസി നയം പാളി പോയിരിക്കുകയാണ്.
പുതുവർഷ ആഘോഷങ്ങളെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗികൾ വർധിച്ചിട്ടുണ്ടാകും, എന്നാൽ രണ്ടാം തരംഗം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. രോഗം ബാധിച്ചവരൂടെ എണ്ണത്തിൽ അമിത വർധനവ് സംഭവിച്ചതിനാൽ ആശുപത്രികളിലെല്ലാം രോഗികൾ നിറഞ്ഞിരിക്കുകയാണ്.
അതേസമയം, രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ കുമിഞ്ഞ് കൂടുകയാണ്. ഇതുവരെ 60,000-പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. വീടുകളിലും നിരവധിപേർ മരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആശുപത്രികളിൽ നിന്നുള്ള ഈ കണക്കുകൾ കൃത്യമായിരിക്കില്ലെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments