പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പദ്ധതി. വർഷം 1,324 രൂപ പ്രീമിയം തുകയായി അടച്ചാൽ സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ നിന്നും ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സയ്‌ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന സ്‌കീമാണ് ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ രോഗ്യ യോജന പദ്ധതി.
പദ്ധതിയ്‌ക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ രാജ്യത്തുടനീളം ലഭ്യമാണ്. കുടുംബത്തിന്റെ വലുപ്പത്തിനോ പ്രായത്തിനോ ലിംഗമോ വ്യത്യാസമില്ലാതെ പദ്ധതിയിൽ അംഹമായവർക്ക് പരിരക്ഷ ലഭിക്കും. അർഹതപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടാതെ ആവശ്യമായ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും.
ലോകത്തിലെ തന്നെ വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്. ആയുഷ്മാൻ ഭാരതിൽ മധ്യവർഗക്കാരെയും ഉൾപ്പെടുത്തുമെന്നാണ് പുതിയ വിവരം. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് കൂടി പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് സർക്കാരിന് നാഷണൽ ഹെൽത്ത് അതോറിറ്റിയാണ് നിർദേശം നൽകിയത്.
നീതി ആയോഗിന്റെ 2021 ഒക്ടോബറിലെ കണക്കുകൾ പ്രകാരം 25 കോടി പേർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാണ്. എങ്കിലും ആരോഗ്യകരമായി ജീവിതം നയിക്കുന്ന ഇടത്തരക്കാരിൽ ഏറെപ്പേരും ഇപ്പോഴും ആരോഗ്യ ഇൻഷുറൻസിന്റെ ഭാഗമല്ല. 2018 സെപ്റ്റംബറിൽ ആരംഭിച്ച് പദ്ധതിയിൽ ഇതിനകം 14 കോടി കുടുംബങ്ങളും അതിലുള്ള 72 കോടി പേരുമാണ് അംഗങ്ങളായത്.
കാർഷിക സഹകരണ സംഘങ്ങളിലെ അംഗങ്ങൾ, ടാക്‌സി-ട്രക്ക് ഡ്രൈവർമാർ, കർഷകർ, വിവിധ മേഖലകളിലം ജോലിക്കാർ എന്നിവരെ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ച് ജനറൽ വാർഡ്്, റൂം എന്നിവ ഉൾപ്പെടെയുള്ള പരിരക്ഷയാകും ഉറപ്പാക്കുക. നിലവിലെ പ്രീമിയം വ്യവസ്ഥയിൽ മാറ്റം വരുത്തി കുറഞ്ഞ പ്രീമിയത്തിൽ ഇടത്തരക്കാർക്ക് കൂടി ലഭ്യമാക്കാനാണ് പദ്ധതിയെന്നും ഇത് സംബന്ധിച്ച് ബജറ്റിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നുമാണ് വിവരം.
Comments