ശ്രീനഗർ: ജമ്മുകശ്മിരിൽ ഉഗ്രസ്ഫോടക വസ്തുവായ ഐഇഡി കണ്ടെത്തി നിർവീര്യമാക്കി സുരക്ഷാ സേന. പോലീസിന്റെ സഹയാത്തോടെയാണ് ഐഇഡി കണ്ടെത്തിയത്. ദസ്സൽ ഗ്രാമത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ നിന്നാണ് ഐഇഡി കണ്ടെത്തിയത്.
ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് സിആർപിഎഫും, പോലീസും, സുരക്ഷാസേനയും സംയുക്തമായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഉഗ്ര വ്യാപന ശേഷിയുള്ള ഐഇഡി കണ്ടെത്തി നശിപ്പിക്കാനായതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മുവിന്റെ മുക്കിലും മൂലയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Comments