മുംബൈ: 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ക്രൂരമായി ബലാത്സംഗം ചെയ്തു. സെൻട്രൽ മുംബൈയിലാണ് സംഭവം. കേസിൽ 35 കാരൻ അറസ്റ്റിലായി .കുട്ടിയുടെ മാതാപിതാക്കൾ അയൽവാസിക്കെതിരെ പോലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
‘വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. രണ്ട് ദിവസം മുമ്പ് മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് അയൽവാസിയായ 35 കാരൻ കുഞ്ഞിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് എന്തോ കുഴപ്പമുണ്ടെന്ന് മാതാപിതാക്കൾക്ക് മനസ്സിലായത്’ – പോലീസ് പറഞ്ഞു.
അമ്മയുടെ പരാതിയിൽ വർളി പോലീസ് പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376, പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Comments