ചണ്ഡീഗഢ്: ജില്ലാകോടതി വളപ്പിൽ ബോംബ് ഭീഷണി. അഞ്ജാത ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് കോടതി പരിസരത്ത് പരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്കാണ് ചണ്ഡീഗഢ് കോടതിയിൽ ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ചത്.
സംഭവത്തെ തുടർന്ന് കോടതിയിലെ എല്ലാ ഉദ്യോഗസ്ഥരെയും ഉടൻ തന്നെ ഒഴിപ്പിച്ചു.
കോടതി പരിസരത്ത് നിന്നും ഇതുവരെ സംശയാസ്പദമായ നിലയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഭീഷണിയെ തുടർന്ന് പരിശോധന തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 6.30ന് പുറപ്പെടാനിരുന്ന വിമാനത്തിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. തുടർന്ന് വിമാനം പരിശോധനയ്ക്ക് വിധേയമാക്കി.
തുടർന്ന് വിമാനത്തിൽ കയറാൻ നിന്ന യാത്രക്കാരെ തടഞ്ഞതിന് ശേഷം സ്പൈസ് ജെറ്റ് അധികൃതർ ബോംബ് സ്ക്വാഡിനെ വിളിച്ചുവരുത്തി പരിശോധിച്ചതിന് ശേഷമാണ് യാത്ര തുടർന്നത്.
Comments