ബംഗളൂരു: ബംഗളൂരു നഗരത്തിലെ തിരക്കുള്ള മാര്‍ക്കറ്റിന്റെ സമീപത്തെ ഫ്ലൈഓവറിന് മുകളില്‍നിന്ന് യുവാവ് പണം താഴേക്ക് വലിച്ചെറിഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നന്നായി വസ്ത്രം ധരിച്ചിരിക്കുന്ന ഇയാള്‍ കഴുത്തില്‍ ഒരു ക്ലോക്ക് തൂക്കിയിരിക്കുന്നതായി കാണാം. പണം വാരിയെറിയുന്നത് കണ്ടുവന്ന മറ്റു ചിലര്‍ ഇയാളുടെ അടുത്തേക്ക് ചെന്ന് പണം ആവശ്യപ്പെടുകയും ചെയ്തു.
ഫ്ലൈഓവറിന് താഴെ വന്‍ ജനക്കൂട്ടം രൂപപ്പെടുകയും പണം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ സംഭവം നേരില്‍ കണ്ടവര്‍ പറയുന്നത് ഇയാള്‍ പത്ത് രൂപ നോട്ടുകളാണ് വലിച്ചെറിഞ്ഞതെന്നാണ്. മൂവായിരം രൂപയോളമാണ് ഇയാള്‍ വലിച്ചെറിഞ്ഞതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
എന്നാല്‍ എന്തിനാണ് ഇയാള്‍ പണം താഴേക്ക് വലിച്ചെറിഞ്ഞതെന്ന് ആര്‍ക്കും അറിയില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.
Comments