ന്യൂയോര്‍ക്ക്: മുന്‍ ബോക്സിംഗ് താരം മൈക്ക് ടൈസണ്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. 1990ല്‍ അല്‍ബേനിയയിലെ ഒരു നിശാക്ലബ്ബില്‍ വെച്ചാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടതെന്നും ലിമോസിനില്വെച്ച് തന്നെ ശാരീരികവും മാനസികവും പീഡിപ്പിച്ചു എന്നാണ് സ്ത്രീയുടെ പരാതി. 5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് കൊണ്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ സ്ത്രീയുടെ പരാതിയില്‍ സംഭവം നടന്ന തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഇതേ സമയത്താണ് മൈക്ക് ടൈസണ്‍ തന്നെ പീഡിപ്പിച്ചെന്ന് ഇന്ത്യാനാപോളിസ് മോഡല്‍ വാഷിംഗ്ടണില്‍ പറഞ്ഞതും. 1992 ഫെബ്രുവരിയില്‍ പീഡനക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് ടൈസണ്‍ മൂന്ന് വര്‍ഷം ജയില്‍വാസം അനുഭവിച്ചിരുന്നു.
എന്നാല്‍ പരാതി ഉന്നയിച്ച സ്ത്രീ തന്റെ വ്യക്തി വിവരങ്ങള്‍ പുറത്ത് പറയാന്‍ താല്പപര്യപ്പെടുന്നില്ലെന്ന് അഭിഭാഷകന് ഡാരെന്‍ സെയില്ബാക്ക് പറഞ്ഞു.
1987 മുതല്‍ 1990വരെ ലോക ഹെവിവെയിറ്റ് ചാമ്പ്യനായിരുന്ന മൈക്ക് ടൈസണിന്റെ റിംഗിന് പുറത്തുള്ള ജീവിതം സംഭവവികാസങ്ങള്‍ നിറഞ്ഞതായിരുന്നു. 1980ല്‍ നടിയായ റോബിന് ഗിവെന്സുമായുള്ള ദാമ്പത്യം പരാജയപ്പെട്ടത് പ്രകോപനമില്ലാതെയുള്ള ആക്രമത്തെ തുടര്‍ന്നായിരുന്നു
Comments