ഒരു കാര്യം പറയാം, ഞാൻ ഒരു വിശ്വാസി തന്നെയാണ്; അയ്യപ്പനെ വിറ്റ് കച്ചവടം നടത്തുന്നു എന്ന് പറയുന്നതും മാതാപിതാക്കളെയും ദേവൂനെയും പറ്റി അനാദരവോടെ സംസാരിക്കുന്നതും എനിക്ക് സഹിക്കില്ല; അത് ഒരു മകന്റെ വിഷമം ആയിട്ടോ, ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം; ഞാൻ ഇങ്ങനെ തന്നെയാണ്: ഉണ്ണി മുകുന്ദൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു കാര്യം പറയാം, ഞാൻ ഒരു വിശ്വാസി തന്നെയാണ്; അയ്യപ്പനെ വിറ്റ് കച്ചവടം നടത്തുന്നു എന്ന് പറയുന്നതും മാതാപിതാക്കളെയും ദേവൂനെയും പറ്റി അനാദരവോടെ സംസാരിക്കുന്നതും എനിക്ക് സഹിക്കില്ല; അത് ഒരു മകന്റെ വിഷമം ആയിട്ടോ, ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം; ഞാൻ ഇങ്ങനെ തന്നെയാണ്: ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2023, 07:23 am IST
Facebook
Twitter
WhatsAppTelegram

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വിശദീകരണം നൽകി നടൻ ഉണ്ണി മുകുന്ദൻ. സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങൾ പറയണം. പണവും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ് അത്. എന്നാൽ, നിങ്ങൾ ഒരു വിശ്വാസി അല്ല എന്നുവെച്ച് അയ്യപ്പനെ വിറ്റ് കാശ് ഉണ്ടാക്കുന്നു എന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ല. ഫോൺ വിളിച്ച് താൻ നടത്തിയ പ്രതികരണം മോശമായി എന്നറിയാവുന്നത് കൊണ്ട് മാപ്പും പറഞ്ഞു. തന്നെ വിമർശിക്കാം, തന്റെ മാതാപിതാക്കളെയും സിനിമയിലെ കുട്ടിയെയും മോശമായി പറയുന്നത് തനിക്ക് സഹിക്കാൻ കഴിയില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

‘തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ച് അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വീഡിയോ യൂട്യൂബിൽ വന്നത് വ്യൂസിന് വേണ്ടിയാകാം. എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാകാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്. സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങൾ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്. എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേഴ്സണൽ പരാമർശങ്ങളോടാണ്. നിങ്ങൾ ഒരു വിശ്വാസി അല്ല!! എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയുന്നതിൽ ഒരു യുക്തിയുമില്ല. എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ, അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കൂ. എന്റെ പ്രതികരണം മോശമായി എന്ന് എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും’.

‘സിനിമ അഭിപ്രായങ്ങൾ ആവാം പക്ഷെ വീട്ടുകാരെയോ എന്റെ ചിന്തകളെയോ ആലോചിച്ച് ആവരുത് ഒരോന്ന് പ്രസന്റ് ചെയേണ്ടത് എന്നേ ഞാൻ പറഞ്ഞിട്ടുള്ളു, ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തേതും റെക്കോർഡ് ആവണം. അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം!! എന്തും ആയിക്കോട്ടേ!! പറഞ്ഞ രീതി ശരി അല്ല എന്നു ആവാം. പക്ഷെ, പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ്ണ വിശ്വാസത്തോടെ മുമ്പോട്ട് പോകുകയാണ്. ഒരു കാര്യം പറയാം ഞാൻ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ്. ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ലാ, ആരോടും മാറാൻ പറഞ്ഞിട്ടില്ലാ. സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം. പക്ഷെ, “ ഫ്രീഡം ഓഫ് സ്പീച്ച് “ എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുത്. സിനിമയിൽ അഭിനയിച്ച ആ മോളേ വച്ച് ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്. ഒരു അച്ഛനെയോ അമ്മയെയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം. ഒരു സിനിമ ചെയ്തു, അതിനെ വിമർശിക്കാം എന്നതു കൊണ്ട് എന്റെ മാതാപിതാക്കളെയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല’.

‘ഉണ്ണി എന്ന ഞാൻ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു, സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ്. ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്‌ടപ്പെട്ട്, പ്രാർത്ഥിച്ചു കിട്ടിയതാണ്. അതിന് ഇവിടുത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി. വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു. Kindly take my apology as a testament for my responsibility as a socially responsible person and not as my weakness as a Man. ഇതു വരെ കൂടെ നിന്നതിനും ഇപ്പോഴും നിക്കുന്നതിനും സ്നേഹം മാത്രം . See u at the movies !! Love u all. മാളികപ്പുറം തമിഴ്, തെലുങ്ക് വേർഷനുകൾ റിലീസ് ആവുകയാണ് . പ്രാർത്ഥിക്കണം’. എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.

Tags: Unni MukundanMalikappuram
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies