വാഴ്സൊ: പോളണ്ടിൽ മലയാളി കുത്തേറ്റു മരിച്ചു. തൃശ്ശൂർ ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ സൂരജ് (23) ആണ് മരിച്ചത്. ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടയാണ് സൂരജിന് കുത്തേറ്റത്. നാല് മലയാളികൾക്കും ആക്രമണത്തിൽ പരിക്കേറ്റു.
സിഗരറ്റ് വലിക്കുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിലേർപ്പെട്ടവരെ പിടിച്ചുമാറ്റുന്നതിനിടെ സൂരജിന് കുത്തേൽക്കുകയായിരുന്നു. പരിക്കേറ്റ സൂരജിനെ കൊണ്ടുപോകാൻ ആംബുലൻസ് എത്താൻ വൈകിയതായും കൂടെയുള്ളവർ ആരോപിക്കുന്നു.
അഞ്ച് മാസങ്ങൾക്ക മുൻപാണ് സൂരജ് പോളണ്ടിലേക്ക് പോയത്. ഒരു സ്വകാര്യ കമ്പനിയുടെ വെയർ ഹൗസിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു.
Comments