മലപ്പുറം:ദേശീയ അദ്ധ്യാപക പരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുറ്റിയാനിക്കൽ വീട്ടിൽ കെഎം ഗോപാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. ദീർഘകാലം മലപ്പുറം ജില്ലയിലെ അയ്യായ എഎംയുപി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. കോട്ടയം പാലാ ഇടമറ്റം സ്വദേശിയാണ്.
ബിജെപി താനൂർ മണ്ഡലം വൈസ് പ്രസിഡന്റ്, ട്രെഷറർ എന്നീ ചുമതലകളിലും പ്രവർത്തിച്ചിരുന്നു. വിദ്യാനികേതൻ ജില്ലാ ജോയിന്റ് സെക്രട്ടറിയായി നിലവിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഒഴൂർ വേദവ്യാസ വിദ്യാനികേതൻ സ്ഥാപക അംഗംകൂടിയാണ് . സംസ്കാരം തിങ്കളാഴ്ച 12 മണിക്ക് തിരൂരിന് അടുത്ത് ഒഴൂർവീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുമിത്രികൾ അറിയിച്ചു.
Comments