ഇസ്ലാമാബാദ്: പെഷവാറിൽ നടന്ന ചാവേര്‍ സ്‌ഫോടനത്തിൽ അപലപിച്ച് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ. മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്.
“ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്… പെഷവാറിൽ നിന്നുള്ള വാർത്ത ഏറെ അസ്വസ്ഥവും വേദനാജനകവുമാണ്. കൊല്ലപ്പെട്ടവർക്ക് അനുശോചനവും നേരുന്നു.”- മുഹമ്മദ് ഹഫീസ് ട്വീറ്റ് ചെയ്തു.
“പെഷവാറിൽ നടന്ന സ്ഫോടനത്തിൽ എന്റെ ദു:ഖം രേഖപ്പെടുത്തുന്നു. കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രാർത്ഥിക്കുന്നു. ഈ അവസരത്തിൽ അവർക്കൊപ്പം നിൽക്കാം”- ഷൊയ്ബ് മാലിക് ട്വീറ്റ് ചെയ്തു.
ഇന്ന് വൈകിട്ട് പാകിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിൽ 28 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്കു പരുക്കേറ്റു. പെഷവാറിലെ പോലീസ് ഹൗസിങ് ബ്ലോക്കിന് സമീപത്തെ മസ്ജിദിലാണ് സ്ഫോടനം നടന്നത്. പ്രാര്‍ത്ഥനയ്‌ക്കിടെയാണ് രണ്ടുനില കെട്ടിടത്തില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
സ്‌ഫോടനം ഉണ്ടായ സമയത്ത് പള്ളിയിൽ 260 ഓളം പേര്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. പലരുടെയും നില അതീവ ഗുരുതരമാണെന്ന് ലേഡി റീഡിങ് ഹോസ്പിറ്റല്‍ വക്താവ് മുഹമ്മദ് അസിം പറഞ്ഞു.
https://twitter.com/MHafeez22/status/1619991809861750785?s=20&t=3MPOyRcl2gieH2dHodJlIg
https://twitter.com/realshoaibmalik/status/1620009130332413955?s=20&t=L9i8XcnBjaqleHEYclBDbw















