ലക്ഷ്യം സ്ത്രീ ശാക്തീകരണം ; സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേക നിക്ഷേപ പദ്ധതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലക്ഷ്യം സ്ത്രീ ശാക്തീകരണം ; സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേക നിക്ഷേപ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 02:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻവർഷങ്ങളിലെ പോലെ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഇത്തവണയും കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ധനമന്ത്രി പറഞ്ഞു. മുൻപ് സ്ത്രീശാക്തീകരണത്തിനായി കൊണ്ടുവന്ന പദ്ധതികൾ എല്ലാം വിജയിച്ചെന്ന് നിർമലാ ചൂണ്ടിക്കാട്ടി. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് ഈപ്രാവശ്യത്തെ ബജറ്റിനുള്ളതെന്നും ആമുഖപ്രസംഗത്തിൽ നിർമലാ സീതാരാമൻ വ്യക്തമാക്കി.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും ‘മഹിളാ സമ്മാൻ സേവിങ്‌സ് സർട്ടിഫിക്കറ്റ്’ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. രണ്ടു വർഷമാണ് പദ്ധതിയുടെ കാലാവധി. രണ്ടു ലക്ഷം രൂപവരെ പദ്ധതി പ്രകാരം നിക്ഷേപിക്കാം. 7.5 ശതമാനം പലിശ സമ്പാദ്യത്തിന് നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കൂടാതെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേക ചെറുകിട നിക്ഷേപ പദ്ധതിയും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. കാലാവധി തീരും മുൻപ് നിക്ഷേപ തുക പിൻവലിക്കാം എന്ന വ്യവസ്ഥ ഈ പദ്ധതിയ്‌ക്കുണ്ട്.

ബജറ്റിൽ ഗ്രാമീണമേഖലകളിലെ സ്ത്രീകൾക്ക് വേണ്ടി വനിതാ സ്വയം സഹായ നിർമ്മാണ സംഘങ്ങൾ രൂപീകരിക്കണമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. ഇങ്ങനെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പന വിപണിയിൽ എത്തുന്ന വഴി ഗ്രാമപ്രദേശങ്ങളിൽ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കുമെന്നും ആയിരക്കണക്കിന് സ്ത്രീകളെ അംഗങ്ങളാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം ‘നാരീ തു നാരായണി’ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമാണെന്നും സ്ത്രീകളുടെ ക്ഷേമത്തിനായുള്ള കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും 2019-ലെ തന്റെ കന്നി ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. വികസനത്തിൽ സ്ത്രി പങ്കാളിത്തം കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല സ്ത്രികൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക സഹായം. സ്ത്രിക്ഷേമത്തിനായി മുദ്ര പദ്ധതിയിലൂടെ ഓരോ സംഘത്തിലേയും ഒരു വനിതയ്‌ക്ക് ഒരു ലക്ഷം രൂപ വായ്പ. സ്വയം സഹായ സംഘങ്ങൾക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലും വ്യാപിപിക്കുമെന്നും. ജൻധൻ അക്കൗണ്ടുള്ള എല്ലാ സ്ത്രികൾക്കും ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കുമെന്നും അന്നത്തെ ബജറ്റിൽ നിർമലാ സീതാരാമൻ പ്രഖ്യാപനം നടത്തിയിരുന്നു. ഈ പ്രഖ്യാപനങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്നും സ്ത്രീശാക്തീകരണം നൂറ് ശതമാനം യാഥാർത്ഥ്യമാകുകയാണെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

Tags: BudgetNarendra Modinirmala sitharamanwoman empowerment
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies