അതിവേഗം അനുഗ്രഹം ലഭിക്കാൻ വൈക്കത്തപ്പനെ കൂട്ടുപിടിക്കൂ; അറിയാം അന്നദാനപ്രഭുവിന്റെ പ്രാതൽ സദ്യയെ കുറിച്ച്..
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിവേഗം അനുഗ്രഹം ലഭിക്കാൻ വൈക്കത്തപ്പനെ കൂട്ടുപിടിക്കൂ; അറിയാം അന്നദാനപ്രഭുവിന്റെ പ്രാതൽ സദ്യയെ കുറിച്ച്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 11:47 am IST
FacebookTwitterWhatsAppTelegram

കോട്ടയം ജില്ലയിലെ വൈക്കം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ക്ഷേത്രങ്ങളിൽ ഒന്നാണിത്. തന്റെ നാട്ടിൽ ആരും പട്ടിണി കിടക്കരുതെന്ന് നിർബന്ധമുള്ള ദക്ഷിണാ മൂർത്തിയാണ് വൈക്കത്തപ്പൻ. ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാടാണ് പ്രാതൽ സദ്യ.എല്ലാ ദിവസവും ക്ഷേത്രം ഊട്ടുപുരയിൽ വച്ച് പ്രാതൽ സദ്യ ഉണ്ട്. ഭഗവാന്റെ നിത്യസാന്നിധ്യമുള്ള അടുക്കളയും ഊട്ടുപുരയുമാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്.

ഒരിക്കൽ വില്വമംഗലം സ്വാമിയാർ ഇവിടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ ഭഗവാനെ ശ്രീലകത്ത് കാണായ്കയാൽ പുറത്തിറങ്ങി നോക്കിയപ്പോൾ ഊട്ടുപുരയിൽ നിന്ന് ഭഗവാൻ ദേഹണ്ഡം നടത്തുന്നത് കണ്ടു.തന്നെ സ്വാമിയാർ കണ്ടെന്നു മനസിലായ ഭഗവാൻ അടുത്തു നിന്ന മുട്ടസ് തിരുമേനിയോട് ‘ പിടി മുട്ടാ ചട്ടുകം ‘ എന്ന് പറഞ്ഞ് ശ്രീലകത്തേക്ക് കയറി പോയി. അതിൽ പിന്നെ ഇവിടെ പാചകം മുട്ടസ് തിരുമേനിക്കായി തീർന്നു. പ്രാതൽ കഴിക്കുമ്പോൾ ഭക്തർക്കൊപ്പം ഭഗവാനും ഊട്ടുപുരയിൽ പ്രാതൽ കഴിക്കുന്നു എന്നാണ് വിശ്വാസം. വൈക്കത്തപ്പന് പ്രാതൽ വഴിപാട് നടത്തിയാൽ അസാധ്യമായെന്തും നിഷ്പ്രായസം നടക്കുമെന്നാണ് വിശ്വാസം. അന്നത്തിന് മുട്ടുവരാതിരിക്കാനും കുടുംബത്തിൽ ഐശ്വര്യം നിറയാനുമാണ് പ്രാതൽ വഴിപാട് നടത്തുന്നെതാണ് വിശ്വാസം.

ക്ഷേത്രത്തിൽ പ്രാതൽ നടക്കുമ്പോൾ ശിവ, പാർവതിമാരുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഒരിക്കൽ വില്വമംഗലം സ്വാമിയാർ വൈക്കത്ത് എത്തിയപ്പോൾ ഭഗവാൻ പ്രാതൽ കഴിക്കുകായായിരുന്നു. പാർവതി ദേവിയാണ് ചോറും കറികളും വിളമ്പിയത്. സ്വാമിയാരെ കണ്ടപ്പോൾ ചട്ടുകം തിരുമേനിയ്‌ക്ക് കൈമാറി, ഭഗവാന് വേണ്ടത് വിളമ്പി കൊടുക്കൂ എന്ന് പറഞ്ഞ് ദേവി അപ്രത്യക്ഷയായി എന്നാണ് ഐതീഹ്യം. പ്രാതൽ നടക്കുമ്പോൾ ശിവ ഭഗവാന്റെയും പാർവതി ദേവിയുടെയും സാന്നിധ്യം ഉള്ളതിനാലാണ് ഇവിടെ പ്രാതൽ സദ്യ നടത്തിയാൽ അതിവേഗം അനുഗ്രഹം ലഭിക്കുന്നത്.

ഖരൻ എന്ന ശിവഭക്തനായ അസുരനിൽ നിന്നും ശിവലിംഗം സ്വീകരിച്ച് വ്യാഘ്രപാദ മഹർഷിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ദേവശിൽപിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി ഭഗവാൻ പരശുരാമനാണ് ക്ഷേത്രം പണി കഴിപ്പിച്ചതെന്നാണ് ഐതീഹ്യം. ഗണപതി,സുബ്രഹ്‌മണ്യൻ, നാഗദൈവങ്ങൾ, പനച്ചിയ്‌ക്കൽ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. വൃശ്ചിക മാസത്തിൽ കറുത്തപക്ഷത്തിലെ നവമി ആറാട്ടുള്ള ഉത്സവവും അതിനിടയിൽ വരുന്ന വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. കൂടാതെ കുഭമാസത്തിലെ മഹാശിവരാത്രി. കുഭാഷ്ടമിച്ചിറപ്പ്, മണ്ഡലകാലം, വിഷു എന്നിവയും വിശേഷദിനങ്ങളാണ്.

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് ”പ്രാതൽ” ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. ആറാട്ട് ദിവസം നടത്തുന്ന മുക്കുടി നിവേദ്യവും വിശേഷമാണ്. ക്ഷേത്രത്തിൽ വെടിവഴിപാടും നടത്തുന്നുണ്ട്. പന്ത്രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന വടക്കുപുറത്ത് പാട്ടും പ്രസിദ്ധമാണ്.

Tags: പ്രാതൽ സദ്യ
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies