കൊല്ലം: കളക്ടറേറ്റിലേക്ക് എത്തിയ കത്തിൽ ബോംബ് ഭീഷണി. കൊല്ലം കളക്ടർക്കെതിരെയാണ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് കളക്ടറേറ്റിൽ എത്തിയ കത്തിലായിരുന്നു ഭീഷണി സന്ദേശമുണ്ടായിരുന്നത്. ഇതേ തുടർന്ന് കളക്ടർ പോലീസിനെ വിവരമറിയിക്കുകയും ബോംബ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു.
സംശയാസ്പദമായ ഒന്നും തന്നെ പരിശോധനയിൽ കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണ് കത്തയച്ചിരിക്കുന്നതെന്നാണ് വിവരം. ഭീഷണി സന്ദേശം അയച്ച ആൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments