ഇന്ധനത്തിനും മദ്യത്തിനും വില കൂട്ടിയെന്ന ഞെട്ടലിലാണ് കേരളം. സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂർണമായും അവതാളത്തിലാകുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഏതാനും നാളുകൾക്ക് മുമ്പ് മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെ സർക്കാർ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബജറ്റിൽ വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ പ്രഖ്യാപന പ്രകാരം 500 രൂപ മുതൽ 999 രൂപ വരെ നിരക്കുള്ള ഇന്ത്യൻ നിർമ്മിത മദ്യത്തിന് 20 രൂപ ഉയരുന്നതാണ്. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിപ്പിച്ചതോടെ 400 കോടി രൂപയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
മദ്യത്തിന് വില കൂട്ടുകയാണെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനപ്രിയ ബ്രാൻഡുകളുടെ നിരക്കുകൾ എപ്രകാരമാണെന്ന് നോക്കാം..
പഴയവില ബ്രാക്കറ്റിൽ
ഡാഡിവിൽസൺ 750 എംഎൽ: 700 (680)
ഓൾഡ് മങ്ക് 1000 (980)
ഹെർക്കുലീസ് 820 (800)
ജവാൻ 1000 എംഎൽ: 630 (610)
ജോളി റോജർ – 1010 (990)
ഒസിആർ 690 (670)
ഓഫിസേഴ്സ് ചോയ്സ് 800 (780)
നെപ്പോളിയൻ 770 (750)
മാൻഷൻ ഹൗസ് 1010 (990)
ഡിഎസ്പി ബ്ലാക്ക് – 950 (930),
ഹണിബീ 850 (830)
എംജിഎം 690 (670)
റെമനോവ് 920 (900)
ഏപ്രിൽ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരുന്നതാണ്..
Comments