മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജരെ ആക്രമിച്ച ഖാലിസ്ഥാൻ ഭീകരർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ. രാജ്യത്ത് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും ഇന്ത്യൻ വംശജരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും ദേശീയ താൽപ്പര്യത്തിനും എതിരായ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു. ഇന്ത്യൻ വംശജർക്ക് നേരെ ഓട്രേലിയയിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരം അനിഷ്ട സംഭവങ്ങളിൽ നടപടിയെടുക്കണമെന്ന് വിദശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ മെൽബണിലെ ഫെഡറേഷൻ സ്‌ക്വയറിൽ ത്രിവർണ പതാകയേന്തിയ ഒരു കൂട്ടം ഇന്ത്യക്കാരെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഓസ്ട്രേലിയയോട് ഭീകരർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
കാനാഡയിലെ ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ തീവ്രവാദികൾ ആക്രമിച്ചിരുന്നു. ഭീകരർ ക്ഷേത്രത്തിന്റെ ഭിത്തികളിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ പതിപ്പിക്കുകയും ചെയ്തു.
Comments