ഹരിത ഊർജോപയോഗത്തിന് ഇന്ത്യ നേതൃത്വം നൽകും; ബെംഗളൂരുവിൽ നടക്കുന്ന ജി20 'ഇന്ത്യ എനർജി വീക്ക്' യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹരിത ഊർജോപയോഗത്തിന് ഇന്ത്യ നേതൃത്വം നൽകും; ബെംഗളൂരുവിൽ നടക്കുന്ന ജി20 ‘ഇന്ത്യ എനർജി വീക്ക്’ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

India Set To Take Green Energy Lead With PM Modi Launching Key Initiatives In Bengaluru

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 08:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജി 20 ഇന്ത്യ എനർജി വീക്ക് (ഐഇഡബ്ല്യു) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.  ജി 20 അദ്ധ്യക്ഷതയ്‌ക്ക് കീഴിൽ നടക്കുന്ന പ്രധാന യോഗമാണ് ഇന്ത്യ എനർജി വീക്ക്ഫെബ്രുവരി 6 മുതൽ 8 വരെ ബംഗളൂരുവിൽ വച്ചാണ് യോഗം നടക്കുക. ത്രിദിന യോഗത്തിൽ അമേരിക്കയും ചൈനയും റഷ്യയും ഉൾപ്പെടെ 34 രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെയും 30,000 ഊർജ മേഖലയിലെ വിദഗ്ധരുടെയും 650 അന്താരാഷ്‌ട്ര കമ്പനികളുടെയും സാന്നിധ്യമുണ്ടാവുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.

80 സെഷനുകളിലായി 500 രാജ്യാന്തര പ്രഭാഷകർ വിഷയങ്ങൾ അവതരിപ്പിക്കും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ഈ യോഗം വാർഷിക പരിപാടിയായി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വരും വർഷങ്ങളിൽ, ഊർജ്ജ ഉപഭോഗത്തിലും ഉൽപ്പാദനത്തിലും ലോക രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ മുന്നിലുണ്ടാവും. 2030ഓടെ ഹരിത ഊർജ്ജ മേഖലയിലെ ലോകത്തിന്റെ മൊത്തം വളർച്ചയുടെ 25 ശതമാനവും ഇന്ത്യയിൽ നിന്നായിരിക്കും എന്നാണ് അന്താരാഷ്‌ട്ര ഊർജ ഏജൻസിയുടെ പുറത്തുവരുന്ന കണക്കുകൾ.

അതേസമയം രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 100 പെട്രോൾ പമ്പുകളിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഇ-20 പദ്ധതി പ്രധാനമന്ത്രി ആരംഭിക്കും. അതിൽ ഇരുപത് ശതമാനം എത്തനോൾ കലർന്ന പെട്രോളുകളായി പമ്പുകളിൽ വിൽക്കും. കരിമ്പിന് പകരം മുളയിൽ നിന്ന് എത്തനോൾ ലഭ്യമാക്കാൻ രാജ്യം വളരെയധികം പരിശ്രമിക്കുന്നുണ്ട്. പ്രതിദിനം 30,000 ലിറ്റർ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മുള അടിസ്ഥാനമാക്കിയുള്ള എത്തനോൾ റിഫൈനറി നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എത്തനോൾ 20% മിശ്രിതം വരും വർഷങ്ങളിൽ 80% ആയി വർദ്ധിപ്പിക്കും. ഈ സുപ്രധാന നടപടി നമ്മുടെ ഊർജ ഇറക്കുമതി ബിൽ നേരിട്ട് കുറയ്‌ക്കുകയും ഇന്ത്യയെ ഹരിത ഇന്ധന കേന്ദ്രമാക്കുകയും മാറ്റുകയുമ ചെയ്യും. മലിനീകരണം കുറയ്‌ക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.

ഇതിനുപുറമെ ഗാർഹിക ഉപയോഗത്തിൽ സൗരോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി സോളാർ എനർജി കുക്കിംഗ് ടോപ്സ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും. എല്ലാ പ്രധാന നഗരങ്ങളിലും സബ്സിഡി നിരക്കിലുള്ള സോളാർ കുക്കിംഗ് ടോപ്പുകൾ ലഭ്യമാക്കും. എൽപിജി വാതകത്തിൽ നിന്ന് സൗരോർജ്ജത്തിലേക്ക് നീങ്ങാൻ ഈ സംരംഭം ആളുകളെ പ്രോത്സാഹിപ്പിക്കും. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിൽ നിന്നോ പോളീത്തിലീൻ ടെറഫ്താലേറ്റ് (പെറ്റ്) കുപ്പികളിൽ നിന്നും ഫൈബർ നിർമ്മിക്കുന്ന ഒരു നൂതന പദ്ധതിയും ഇന്ത്യ എനർജി വീക്കിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഹൈഡ്രജൻ ബസുകളും ഇലക്ട്രിക് വാഹനങ്ങളും ഉൾക്കൊള്ളുന്ന ഗ്രീൻ മൊബിലിറ്റി റാലി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. 2070-ഓടെ ഇന്ത്യ കാർബൺ ന്യൂട്രൽ ആകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags: Narendra ModiG20India Energy Week
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies