ഇന്ന് ലോക കാൻസർ ദിനം; അർബുദത്തെ ജീവതത്തിൽ നിന്നും അകറ്റാൻ ഈ ശൈലികൾ പിന്തുടരൂ...
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് ലോക കാൻസർ ദിനം; അർബുദത്തെ ജീവതത്തിൽ നിന്നും അകറ്റാൻ ഈ ശൈലികൾ പിന്തുടരൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 12:05 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് ലോക കാൻസർ ദിനം. പ്രതിവർഷം ഒരു കോടിയോളം ജീവനുകളെയാണ് അർബുദം അപഹരിക്കുന്നത്. രോ​ഗം പിടികൂടിയാൽ പൊതുവെ
ഡോക്ടറെ കാണും മരുന്ന് കഴിക്കും, കൃത്യമായ ഇടവേളകളിൽ പരിശോധന തുടരും എന്ന രീതിയാണ് കണ്ടുവരുന്നത്. എന്നാൽ ഇത് മാത്രം പോര, സമൂഹത്തിൽ നിന്നുള്ള കരുതലും പരിചരണവും ലഭിക്കുകയും വേണം.

ജനങ്ങള്‍ക്കിടയില്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിനെതിരയുള്ള പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. 2000 ഫെബ്രുവരി 4-ന് പാരീസില്‍ കാന്‍സറിനെതിരെ നടന്ന ലോക ഉച്ചകോടിയിലാണ് ലോക കാന്‍സര്‍ ദിനം നിലവില്‍ വരുന്നത്. യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ ആണ് ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിന്റെ പ്രതിരോധം, കണ്ടെത്തല്‍, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനാചരണം.

2022 മുതൽ 2024 വരെയുള്ള ലോക കാൻസർ ദിന സന്ദേശം കാൻസർ ചികിത്സ രംഗത്തെ വിടവുകൾ നികത്തുക ( ‘ക്ലോസ് ദ കെയര്‍ ഗ്യാപ്പ്) എന്നുള്ളതാണ്. 2023ൽ കാൻസറിന് എതിരെ പ്രവർത്തിക്കുവാനുള്ള സ്വരങ്ങൾ ഏകോപിപ്പിക്കണമെന്നും പറയുന്നുണ്ട്. കാൻസറിന് എതിരെയുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന ഉദ്ദേശ ലക്ഷ്യത്തോടു കൂടിയാണ് ഈ സന്ദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ന് ലോക കാൻസർ ദിനം ആചരിക്കുമ്പോൾ കാൻസർ എന്ന മാരക വിപത്തിനെ ജീവിതത്തിൽ നിന്നും അകറ്റി നിർത്താൻ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് നോക്കാം.

പുകയിലയ്‌ക്കും കാൻസറിനും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. നിങ്ങൾ ധാരാളം ഇടങ്ങളിൽ പുകയില കാൻസറിന് കാരണമാകുന്നുവെന്ന പരസ്യങ്ങൾ കണ്ടിട്ടുണ്ടാകാം. ക്യാൻസറിനുള്ള പ്രധാന കാരണം പുകയിലയാണ്. അത് എന്ത് വിലകൊടുത്തും ഒഴിവാക്കണം.

ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണം നൽകുന്നതിലൂടെ രോഗങ്ങളെ പടിക്ക് പുറത്തു നിർത്താൻ സാധിക്കും. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം ശീലമാക്കുക. ഇത് മികച്ച പ്രതിരോധ ശേഷി ഉണ്ടാക്കാൻ നിങ്ങളുടെ ശരീരത്തിനെ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുന്നതിനൊപ്പം തന്നെ വ്യായാമവും ശീലമാക്കണം. അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി കാൻസർ ഉൾപ്പെടെയുള്ള നിരവധി അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനാൽ ദിവസേനയുള്ള വ്യായാമം ശീലമാക്കി രോഗത്തെ അകറ്റി നിർത്താം.

സൂര്യപ്രകാശം ശരീരത്തിൽ ഏൽപ്പിക്കുന്നത് വളരെ നല്ലതാണ് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി സൂര്യപ്രകാശത്തിലൂടെ ലഭിക്കും. എന്നാൽ ചൂട് കൂടിയ അതായത് ഉച്ചവെയിൽ കൊള്ളുന്നത് ശരീരത്തിന് ദോഷം ചെയ്യും. അൾട്രാവയലറ്റ് വികിരണത്തിന്റെ ഫലമായി കാൻസർ വരാനും ഇവ കാരണമാകും. കത്തുന്ന സൂര്യപ്രകാശത്തിലൂടെ അൾട്രാവയലറ്റ് വികിരണങ്ങൾ ശരീരത്തിൽ പതിക്കുകയും ഇത് ചർമ്മത്തിന്റെ രോഗപ്രതിരോധ പ്രവർത്തനം കുറയ്‌ക്കുകയും ചർമ്മത്തെ ആക്രമിക്കാൻ ക്യാൻസർ കോശങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു.

ജങ്ക് ഫുഡ് കഴിക്കുന്ന ശീലം മാറ്റുക. സംസ്‌കരിച്ച മാംസവും, പഞ്ചസാര അമിതമായി അടങ്ങിയ പാനീയങ്ങളും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും നാരുകൾ കുറഞ്ഞതുമായ ഭക്ഷണം അർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കൂട്ടാനും ജങ്ക് ഫുഡ് കാരണമാകുന്നു. ഇതും കാൻസറിലേക്ക് നയിക്കുന്നുണ്ട്.

Tags: HealthWorld Cancer Day
Share
Tweet
SendShare

More News from this section

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ഭൂചലനമെന്ന് ആദ്യം കരുതി, കാരണം വന്‍ ഉരുള്‍പൊട്ടലെന്ന് യു.എസ്.ജി.എസ്

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

Latest News

യാത്രക്കാരെ വലച്ച് സ്‌പൈസ്ജെറ്റ്; കൊച്ചിഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies