ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. എഴുപത്തിയെട്ട് വയസ്സായിരുന്നു. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
1945- നവംബർ 30 ന് തമിഴ് നാട്ടിലെ വെല്ലൂരിൽ ദുരൈസ്വാമി – പദ്മാവതി ദമ്പതികളുടെ ഒൻപത് മക്കളിൽ അഞ്ചാമത്തെ ആളായിട്ടായിരുന്നു വാണി ജയറാം ജനിച്ചത്. കലൈവാണി എന്നായിരുന്നു ശരിയായ പേര്.
മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. വാണിയുടെ വളർച്ചയ്ക്ക് വഴികാട്ടിയത് സിത്താർ വിദഗ്ധനായ ഭർത്താവ് ജയരാമൻ ആയിരുന്നു.
Comments