ഓടിക്കൊണ്ടിരിക്കുന്ന വാഹനം എന്തുകൊണ്ട് തീപിടിക്കുന്നു? തീപിടിച്ചാൽ ഉടൻ എന്തു ചെയ്യണം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓടിക്കൊണ്ടിരിക്കുന്ന വാഹനം എന്തുകൊണ്ട് തീപിടിക്കുന്നു? തീപിടിച്ചാൽ ഉടൻ എന്തു ചെയ്യണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 04:11 pm IST
FacebookTwitterWhatsAppTelegram

വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോഴോ ഓട്ടത്തിനിടയിൽ നിർത്തിയിടുമ്പോഴോ തീപിടിത്തമുണ്ടാകുന്നതിനെക്കുറിച്ച് നാം പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ വാഹനങ്ങൾക്ക് തീ പിടിക്കുന്നത് എന്തുകൊണ്ടാണ്, വാഹനങ്ങൾ സുരക്ഷിതമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നമ്മുടെ മനസിൽ ഉയരാം. വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ട കാര്യം. തീ കെടുത്താൻ ശ്രമിച്ചാൽ ജീവഹാനി വരെ സംഭവിച്ചേക്കാം.

തീ പിടിക്കാനുള്ള കാരണങ്ങൾ

എളുപ്പത്തിൽ തീ പിടിക്കാവുന്ന രീതിയിലല്ല വാഹനങ്ങൾ നിർമിക്കുന്നത്. എന്നിരുന്നാലും വാഹനത്തിലെ യാത്രക്കാരന്റെയോ ഡ്രൈവറുടെയോ അശ്രദ്ധ, കൈപ്പിഴവ്, സാങ്കേതിക തകരാർ എന്നിവ തീപിടിത്തത്തിനു കാരണമായേക്കാം. ഇലക്ട്രിക്കൽ തകരാർ ആണ് മറ്റൊരു പ്രധാന കാരണം. വാഹനങ്ങളുടെ ഇലക്ട്രിക്കൽ പാർട്ടുകളിൽ വരുത്തുന്ന മോഡിഫിക്കേഷനും അപകടങ്ങള്‍ക്കു വഴിവച്ചേക്കാം.

പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ‘ഷോർട്ട് സർക്യൂട്ട്’ ആണ്. അതു സംഭവിക്കുന്നതിനു മുൻപ് വാഹനം ചില ‘രോഗലക്ഷണങ്ങൾ’ കാണിക്കാറുണ്ട്. മിക്കവാറും സന്ദർഭങ്ങളിൽ ‘ഫ്യൂസ്’ എരിഞ്ഞമരുന്നു. സ്വാഭാവികമായും ഫ്യൂസ് എരിഞ്ഞമർന്നതിന്റെ കാരണം മനസ്സിലാക്കി, അവിടെയാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. പക്ഷേ, പലപ്പോഴും സമയക്കുറവുകൊണ്ട് എല്ലാവരും ‘സ്വയം ചികിത്സ’ ആരംഭിക്കുന്നു. ഫ്യൂസ് മാറ്റി വാഹനം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ നോക്കുമ്പോൾ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ ഇത്തരം ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.

സീൽ പൊട്ടിയതോ കൃത്യമല്ലാത്തതോ ആയ വയറിങ്ങും ഷോർട്ട് സർക്യൂട്ടിന് കാരണമാകാം. എഞ്ചിൻ ഓയിൽ, ഇന്ധനം എന്നിവയ്‌ക്ക് സമാനമായി തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ ചോർച്ചയും അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇൻജക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ‌ സോഴ്സുമായി ചേർന്നാൽ പെട്ടെന്നു തീപിടിക്കും. ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, തുടങ്ങി സ്റ്റീരിയോ പോലും ചിലപ്പോൾ തീപിടിത്തത്തിനു കാരണമായേക്കാം.

ചിലപ്പോഴൊക്കെ വാഹനത്തിൽ നിന്ന് പ്ലാസ്റ്റിക്കോ റബറോ കത്തിയ മണം വരും. ഇത് അവഗണിക്കാതെ, വാഹനം എൻജിൻ ഓഫാക്കി നിർത്തി ഇറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക. ‌അടിയന്തര സാഹചര്യങ്ങളിൽ പരിഭ്രമം തോന്നാമെങ്കിലും സമചിത്തതയോടെ സാഹചര്യങ്ങളെ നേരിടുന്നത്, വാഹനം മുഴുവനായും കത്തിയമർന്നാലും യാത്രക്കാരെ രക്ഷിക്കും.
എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം. മികച്ചൊരു മെക്കാനിക്കിന് മാത്രമേ വാഹനത്തിന്റെ ശരിയായ അവസ്ഥ മനസ്സിലാക്കാൻ കഴിയൂ. ചിലപ്പോൾ വാഹനത്തിന്റെ ഇലക്ട്രിക്കൽ പാർട്ടുകൾ മാറ്റേണ്ടതുണ്ടാകും. മറ്റു ചിലപ്പോൾ നാം നിസ്സാരം എന്നു കരുതി അവഗണിക്കുന്ന കാര്യങ്ങളായിരിക്കും വലിയ അപകടത്തിലേക്ക് വഴിതെളിക്കുക.

വാഹനത്തിന് തീപിടിച്ചാൽ

വാഹനത്തിൽ തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽനിന്നു സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്‌ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം വിഷമയമായ വായു പ്രവഹിക്കാം, അത് നിങ്ങളുടെ ജീവനു തന്നെ അപകടം വരുത്താം. ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അതു തീ കൂടുതൽ പടരാൻ കാരണമാകും. ഓക്‌സിജനുമായി കൂടുതൽ സമ്പർക്കത്തിലെത്തുന്നതാണ് ഇതിനു കാരണം.

Tags: vehicle
ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies