പ്രിയ ഗായികയ്ക്ക് വിട…..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിയ ഗായികയ്‌ക്ക് വിട…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 05:37 pm IST
Facebook
Twitter
WhatsAppTelegram

മഞ്ഞ് തുള്ളിയായും മഴയായും മാറുന്ന ജലത്തെ പോലെ, അനായാസമായി തന്റെ സ്വരം കൊണ്ട് പ്രണയും വിരഹവും സന്തോഷവും നിറച്ചിരുന്നയാൾ അതാണ് വാണി ജയറാം. മലയാളിയ്‌ക്ക് പ്രണയിക്കാനും ആരും കാണാതെ കരയാനും ഒറ്റയ്‌ക്കിരിക്കാുവാനും കൂട്ടുവന്നിരുന്നയാൾ….പക്ഷെ ഇന്ന് ജീവനും ജീവിതവും നൽകി തിരിച്ച് പോകുമ്പോൾ തീർത്തും തനിച്ചായിരുന്നു. പത്തൊമ്പത് ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ സമ്മാനിച്ച വാണി ജയറാം പക്ഷെ തിരിച്ച് ഒന്നും പ്രതീക്ഷിച്ചിട്ടില്ല. രാജ്യത്തിന്റെ ആദരവായ പത്മവിഭൂഷൺ പോലും ഏറ്റുവാങ്ങാൻ നിൽക്കാതെ തിരക്കിട്ടാണ് അവർ കടന്ന് പോയത്.

തമിഴ്‌നാട്ടിലെ വെല്ലൂരിൽ 1945 നവംബർ 30-നാണ് വാണി ജയറാം ജനിച്ചത്. കുഞ്ഞിന് കലയോടുള്ള ജന്മാന്തരബന്ധം തിരിച്ചറിഞ്ഞാണോ എന്നറിയില്ല അച്ഛനമ്മമാർ കലൈവാണിയെന്ന പേര് നൽകിയത്.
സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. അഞ്ചാം വയസ്സ് മുതൽ ഗുരുവിന് കീഴിൽ സംഗീതം അഭ്യസിച്ച് തുടങ്ങി. എട്ടാം വയസ്സിൽ തന്നെ ആകാശവാണിയിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട് കുഞ്ഞ് വാണിയ്‌ക്ക്.

സിനിമ സംഗീതരംഗത്തേക്കുള്ള അരങ്ങേറ്റം ബോളിവുഡിലൂടെയായിരുന്നു. 1971-ൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവർ സംഗീത ആസ്വാദകർക്ക് ഇടയിൽ പ്രശസ്തയായി. ഹിന്ദി സംഗീത രംഗത്ത വാണി ജയറാമിനൊപ്പം സ്വരം പങ്കിടാത്ത ഗായകർ അപൂർവ്വമാണ്. മുഹമ്മദ് റാഫി, മുകേഷ്, മന്നാഡേ തുടങ്ങിയ പേരുകൾ പട്ടികയിൽ എതാനും മാത്രം. എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്‌മാൻ എന്നീ സംഗീതജ്ഞരുടെ ഇഷ്ടഗായികയായിരുന്നു വാണി. വാണിയുടെ വളർച്ചയ്‌ക്ക് വഴികാട്ടിയത് സിത്താർ വിദഗ്ധനായ ഭർത്താവ് ജയരാമൻ ആയിരുന്നു. വാണിയുടെ പ്രണയഗാനങ്ങൾ പോലെ മാധുര്യമായിരുന്നു അവരുടെ ദാമ്പത്യ ജീവിതവും.

1974-ൽ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് വാണി മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ സജീവമായത്. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൂട്ടി കൊണ്ടുന്നത്. പിന്നീട് പാടി തീർത്തത് എണ്ണമറ്റ ഗാനങ്ങൾ. എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്‌മാൻ എന്നുവർക്കൊപ്പം അവർ നടന്ന് കയറിയത് നേരെ മലയാളിയുടെ മനസ്സിലേക്കാണ്.

‘ഏതോ ജന്മകൽപ്പനപോലെ’….. വീണ്ടും കേൾക്കാൻ തോന്നുന്ന അനേകം പാട്ടുകൾ ആ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. ഇടയ്‌ക്ക് മലയാളത്തിൽ അധികം സജീവമല്ലാതിരുന്ന വാണി ജയറാമിനെ പുതുതലമുറയുടെ കൂടി ഇഷ്ട ഗായികയാക്കി മാറ്റിയത് പുലി മുരുകനിലെയും 1983- ലേയും ആക്ഷൻ ഹിറോ ബിജുവിലേയും ഗാനങ്ങളാണ്. മലയാളത്തിലെ അവസാന ഗാനം ‘മാനത്തെ മാരി കുറുമ്പേ…’. അവർ സമ്മാനിച്ചത് തന്റെ ശബ്ദത്തിന്റെ മുഴുവൻ സത്തയും ചേർത്തായിരുന്നു…. പ്രിയ ഗായികയ്‌ക്ക് വിട…

Tags: Vani jayaram
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies